പൃഥ്വിയുടെ താടിയെ ട്രോളി സുപ്രിയയുടെ കമന്റ്; ക്യൂട്ട് മറുപടിയുമായി പൃഥ്വി

Home > Malayalam Movies > Malayalam Cinema News

By |

പൃഥ്വിരാജിന്റെ പുതിയ താടി ലുക്ക് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ഈ അടുത്ത് നടന്ന ചടങ്ങുകളിലൊക്കെ കിടിലന്‍ താടി ലുക്കില്‍ പ്രത്യക്ഷപ്പെട്ട് താരം ശ്രദ്ധ നേടിയിരുന്നു. ആടുജീവിത്തിന് വേണ്ടിയാണ് പൃഥ്വി താടി നിലനിര്‍ത്തുന്നത്.

Supriya Menon's troll comment about Prithviraj's beard

ഇപ്പോഴിതാ, പൃഥ്വിയുടെ താടിയെ ട്രോള്‍ ചെയ്ത് ഭാര്യ സുപ്രിയ മേനോന്റെ കമന്റ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമായിരിക്കുകയാണ്. പൃഥ്വി പോസ്റ്റ് ചെയ്ത ഒരു കാരിക്കേച്ചര്‍ ചിത്രത്തിന് കീഴിലാണ് സുപ്രിയയുടെ കമന്റ്. ഇടതൂര്‍ന്ന് വളര്‍ന്ന താടിയുള്ള പൃഥ്വിയുടെ ഒരു കാരിക്കേച്ചര്‍ ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. താടിക്കുള്ളില്‍ ഒരു ആടിനെയും ചിത്രത്തില്‍ കാണാം.

'താടി ഈ വളര്‍ച്ച തുടരുകയാണെങ്കില്‍ ഞങ്ങളും ആ താടിക്കുള്ളില്‍ പെട്ടുപോവും' എന്നാണ് സുപ്രിയ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ക്യൂട്ട് ആയ മറുപടിയാണ് പൃഥ്വി സുപ്രിയയുടെ കമന്റിന് നല്‍കിയത്. നിന്റെ മകള്‍ക്ക് ആ താടിയില്‍ പിടിച്ച് വലിക്കാന്‍ ഇഷ്ടമാണല്ലോ എന്നാണ് പൃഥ്വി തിരിച്ച് കമന്റ് ചെയ്തത്. ഇരുവരുടെയും കമന്റുകള്‍ക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് നിരവധി ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്.

ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതം മാര്‍ച്ചില്‍ വീണ്ടും ഷൂട്ടിംഗ് തുടങ്ങുമെന്നും അത്തരമൊരു വലിയ ചിത്രത്തിന് വെണ്ടി 'സീറോ-കോമ്പ്രമൈസ്' അപ്രോച്ചാണ് താന്‍ സ്വീകരിച്ചിരിക്കുന്നതെന്നും പൃഥ്വിരാജ് ഈയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജോര്‍ദ്ദാന്‍, ഈജിപ്ത് എന്നീ പ്രധാന ലൊക്കേഷനുകള്‍ക്ക് പുറമെ ചിത്രത്തിന്റെ കുറച്ച് ഭാഗം ഇന്ത്യയിലും ചിത്രീകരിക്കും. സെപ്തംബറില്‍ പൂര്‍ത്തിയാവുന്ന ആടുജീവിതത്തിന് ശേഷം മാത്രമേ ഏതെങ്കിലും പുതിയ ചിത്രം ഇനി ആരംഭിക്കൂ എന്നും പൃഥ്വി പറഞ്ഞിരുന്നു.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Prithviraj

Supriya Menon's troll comment about Prithviraj's beard

People looking for online information on Prithviraj will find this news story useful.