എബ്രഹാം ഖുറൈഷിക്കൊപ്പം റോക്കി ഭായ്; മോഹന്‍ലാല്‍-യാഷ് ചിത്രം സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

Home > Malayalam Movies > Malayalam Cinema News

By |

പോയ വര്‍ഷം ആക്ഷന്‍ സിനിമാ ആരാധകര്‍ ആഘോഷിച്ച് കൊണ്ട് നടന്ന രണ്ട് കഥാപാത്രങ്ങളാണ് കെ.ജി.എഫിലെ റോക്കി ഭായിയും ലൂസിഫറിലെ എബ്രഹാം ഖുറൈഷിയും. രണ്ട് പേരും ഒരു പോലെ ശക്തര്‍. റോക്കി ഭായ് മുംബൈയെ വിറപ്പിച്ച ഡോണ്‍ ആണെങ്കില്‍ അബ്രഹാം ഖുറൈഷിയുടെ കളി ഇന്റര്‍നാഷനല്‍ ലെവലിലാണ്. ഇവരെ രണ്ട് പേരെയും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ ഇപ്പോള്‍.

Mohanlal with KGF star Yash; Pictures went viral

ബംഗളുരുവിലെ ഒരു സ്വകാര്യ ചടങ്ങില്‍ മോഹന്‍ലാലും യാഷും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുന്നത്. അബ്രഹാം ഖുറൈഷിയെ റോക്കി ഭായ് കണ്ട് മുട്ടിയപ്പോള്‍ എന്ന ക്യാപ്ഷനിലാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. തീന്‍മേശയ്ക്ക് സമീപം ഒപ്പമിരുന്ന് വിശേഷങ്ങള്‍ പറയുന്ന താരങ്ങളുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ഡോണ്‍ കഥാപാത്രങ്ങള്‍ ചെയ്തു എന്നത് മാത്രമല്ല ഇരുവരും തമ്മിലുള്ള സാമ്യം.  ആ രണ്ട് കഥാപാത്രങ്ങളുടെയും രണ്ടാം ഭാഗം ഒരുങ്ങുകയാണ് എന്ന പ്രത്യേകത കൂടിയുണ്ട്.

2018 ഡിസംബറില്‍ കെ.ജി.എഫ് ചാപ്റ്റര്‍ 1 എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യയിലെ ആക്ഷന്‍ സിനിമാ പ്രേക്ഷകരുടെ ആരാധന പിടിച്ചുപറ്റിയ താരമാണ് യാഷ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ റോക്കി ഭായ് എന്നാണ് ഇപ്പോഴും ആരാധകര്‍ യാഷിനെ വിളിക്കുന്നത്. കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്.

അതേസമയം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ചിത്രീകരണം ആടുജീവിതത്തിന് ശേഷമേ ആരംഭിക്കൂ. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുകയാണ് മുരളീഗോപി ഇപ്പോള്‍. ലൂസിഫറിനേക്കാളും ബിഗ് ബജറ്റിലായിരിക്കും എമ്പുരാന്‍ ഒരുങ്ങുകയെന്ന് പൃഥ്വിരാജ് ഈയിടെ വ്യക്തമാക്കിയിരുന്നു.

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Mohanlal with KGF star Yash; Pictures went viral

People looking for online information on KGF, Lucifer, Mohanlal, Yash will find this news story useful.