'മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണിവന്‍'; ഷൈലോക്കിന്റെ സക്‌സസ് ടീസര്‍

Home > Malayalam Movies > Malayalam Cinema News

By |

മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ രണ്ടാം സക്‌സസ് ടീസര്‍ പുറത്ത്. ചിത്രം റിലീസ് ചെയ്ത് മൂന്നാം ആഴ്ചയിലും തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന അവസരത്തിലാണ് സക്‌സസ് ടീസര്‍ പുറത്തിറക്കിയത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഡയലോഗുകളും ആക്ഷനും ഉള്‍പ്പെടുത്തിയുള്ളതാണ് ടീസര്‍.

Mammootty's Shylock Success Teaser 2 | Rajkiran | Ajai Vasudev

ജനുവരി  23-നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. 'ദി മണി ലെന്‍ഡര്‍' എന്ന ടാഗ് ലൈനില്‍ വന്ന ചിത്രത്തില്‍ സിനിമാ നിര്‍മാതാക്കള്‍ക്ക് പണം നല്‍കുന്ന ഒരു പലിശക്കാരന്റെ കഥാപാത്രമാണ് മമ്മൂട്ടി ചെയ്യുന്നത്.

മമ്മൂട്ടി - അജയ് വാസുദേവ് ടീമിന്റെ ഹാട്രിക് വിജയമാണ് ഷൈലോക്കിലൂടെ സംഭവിച്ചിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നിവയാണ് സംവിധായകന്‍ ഇതിന് മുമ്പ് ഒരുക്കിയ മമ്മൂട്ടി ചിത്രങ്ങള്‍.

ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിബിന്‍ മോഹനും അനീഷ് ഹമീദുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

'മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണിവന്‍'; ഷൈലോക്കിന്റെ സക്‌സസ് ടീസര്‍ VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Mammootty's Shylock Success Teaser 2 | Rajkiran | Ajai Vasudev

People looking for online information on Ajai Vasudev, Mammootty, Shylock Malayalam will find this news story useful.