ജയസൂര്യയുടെ അന്വേഷണം 31-ന്; ലില്ലിയിലൂടെ ശ്രദ്ധേയനായ പ്രശോഭ് വിജയന്റെ സംവിധാനം

Home > Malayalam Movies > Malayalam Cinema News

By |

ജയസൂര്യ നായകനാവുന്ന ഫാമിലി ത്രില്ലര്‍ 'അന്വേഷണം'  ജനുവരി 31-ന് തീയേറ്ററുകളിലെത്തും. ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശോഭ് വിജയനാണ് സംവിധാനം. ഒരു ത്രില്ലര്‍ ചിത്രമെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും ട്രൈലറുകളുമാണ് ഇതുവരെ അന്വേഷണത്തിന്റേതായി പുറത്ത് വന്നിട്ടുള്ളത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Jayasurya's Anweshanam to be released on January 31

'സത്യം എപ്പോഴും വിചിത്രമായിരിക്കും' എന്ന ടാഗ് ലൈനോടെയാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ട്രൈലറിലും ടാഗ് ലൈന്‍ പ്രാധാന്യത്തോടെ എടുത്ത് കാണിക്കുന്നുണ്ട്. ഒരു ഫാമിലി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിനായി സുജിത്ത് വാസുദേവ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഫ്രാന്‍സിസ് തോമസ് തിരക്കഥയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കും. അപ്പു ഭട്ടതിരിയാണ് ചിത്രസംയോജനം.

ശ്രുതി രാമചന്ദ്രനാണ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയാവുന്നത്. കൂടാതെ ലാല്‍, വിജയ് ബാബു, ശ്രീകാന്ത് മുരളി, നന്ദു, ഷാജു ശ്രീധര്‍, ജയ് വിഷ്ണു, മാസ്റ്റര്‍ അശുധോഷ്, ലിയോണ, ലെന, ബേബി ജെസ്സ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തുന്നു.

ലില്ലി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് പ്രശോഭ് വിജയന്‍. പൂര്‍ണ ഗര്‍ഭിണിയായ ഒരു സ്ത്രീ അതിജീവനത്തിനായി അനുഭവിക്കുന്ന സംഘര്‍ഷങ്ങളുടെയും പോരാട്ടത്തിന്റെയും കഥ പറഞ്ഞ ചിത്രമാണ് ലില്ലി. സംയുക്ത മേനോനാണ് ലില്ലിയിലെ  പ്രധാന വേഷം ചെയ്തത്. അത്യധികം വയലന്‍സോടെ അവതരിപ്പിക്കപ്പെട്ട ചിത്രം മലയാളികള്‍ അതുവരെ കണ്ടു വന്നിരുന്ന പ്രതികാര ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ അവതരണമായിരുന്നു സ്വീകരിച്ചത്.

അന്വേഷണത്തിന്‍റെ ട്രൈലര്‍ കാണാം:

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Jayasurya's Anweshanam to be released on January 31

People looking for online information on Jayasurya, Lena, Sruthi Ramachandran will find this news story useful.