മോഹന്‍ലാലിന്റെ ബിഗ് ബ്രദറിന് കോടികളുടെ തുടക്കം; ആദ്യ 4 ദിവസത്തെ കലക്ഷന്‍ ഇതാണ്

Home > Malayalam Movies > Malayalam Cinema News

By |

മോഹന്‍ലാല്‍-സിദ്ദീഖ് ചിത്രം ബിഗ് ബ്രദറിന്റെ ആദ്യ ദിനങ്ങളിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. നാല് ദിവസം കൊണ്ട് 10.5 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തത്. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ് കലക്ഷന്‍ വ്യക്തമാക്കി പോസ്റ്റര്‍ പുറത്ത് വിട്ടത്.

Mohanlal's Big Brother first 4 days' collection report

25-കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ജനുവരി 16-നാണ് തീയേറ്ററുകളിലെത്തിയത്.

ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. എസ്. ടാക്കീസ്, ഷാ മാന്‍ ഇന്റര്‍നാഷനല്‍ എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ദിഖ്, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍, ഫിലിപ്പോസ് കെ. ജോസ്, മനു മാളികയ്ക്കല്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

റെജീന കസാന്‍ഡ്ര, മിര്‍ണ മേനോന്‍, അര്‍ബാസ് ഖാന്‍, ഹണി റോസ്, ടിനി ടോം, ദേവന്‍, ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിന് വേണ്ടി റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നിര്‍വഹിച്ചത്.

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Mohanlal's Big Brother first 4 days' collection report

People looking for online information on Big Bro, Big Brother Malayalam, Mohanlal will find this news story useful.