മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനില്‍ വീണ്ടും അമ്മയായി. താരം തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ആണ്‍കുഞ്ഞാണ് പിറന്നത്.
'മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് തികഞ്ഞു. അവന് ഏറ്റവും മികച്ച പിറന്നാല്‍ സമ്മാനം തന്നെ കിട്ടിയിരിക്കുകയാണ്- ഒരു അനിയന്‍. 20-02-2020-ലാണ് രുദ്ര ജനിച്ചത്.' - സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
താരത്തിന്റെ കുടുംബത്തെ സൂചിപ്പിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ചിത്രവും സംവൃത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു അമ്മയും അച്ഛനും രണ്ട് മക്കളുമുള്ള ചിത്രമാണ് കുറിപ്പിനൊപ്പം സംവൃതം പങ്കുവച്ചത്.
2004-ല്‍ പുറത്തിറങ്ങിയ രസികന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലെത്തിയത്. പിന്നീട് 2012 വരെ സജീവമായി സിനിമയിലുണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.
2012-ലാണ് സംവൃതയും അഖില്‍ ജയരാജും വിവാഹിതരായത്. അമേരിക്കയില്‍ എഞ്ചിനീയറാണ് ജയരാജ്. 2015-ഫെബ്രുവരി 21 നാണ് സംവൃതയുടെ ആദ്യ മകന്‍ അഗസ്ത്യ ജനിച്ചത്.