വിവാഹം സത്യമാണ്, പക്ഷേ പ്രചരിക്കുന്ന ചിത്രങ്ങള്‍ ആരുടെയോ കുസൃതി: ചെമ്പന്‍ വിനോദ്

Home > Malayalam Movies > Malayalam Cinema News

By |

നടന്‍ ചെമ്പന്‍ വിനോദിന്റെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് വിഷയം. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. രജിസ്റ്റര്‍ ഓഫിസില്‍ പതിച്ച ചെമ്പന്‍ വിനോദിന്റെയും വധുവിന്റെയും ചിത്രമുള്ള നോട്ടിസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം ഇപ്പോള്‍.

Actor Chemban Vinod react to his Marriage news

അടുത്ത മാസം താന്‍ വിവാഹിതനാവുന്ന കാര്യം സത്യമാണെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം തന്റെ അറിവോടെ പുറത്ത് വന്നതല്ലെന്നും താരം വ്യക്തമാക്കി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെമ്പന്‍ വിനോദിന്റെ പ്രതികരണം.

'വിവാഹിതനാവുന്ന വാര്‍ത്ത പുറത്ത് വന്നത് പല മാധ്യമങ്ങളിലും വായിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ എന്റെ അറിവോടെ വന്നതല്ല. ആരോ കാണിച്ച കുസൃതിയാണ്. ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനോട് താല്‍പര്യവുമില്ല.'  താരം പറഞ്ഞു.

വിവാഹത്തീയതി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ലെന്നും വഴിയേ അറിയിക്കാമെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഉണ്ടാവണമെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ചെമ്പന്‍ വിനോദ് വിവാഹമോചിതനായത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2010-ല്‍ പുറത്തിറങ്ങിയ 'നായകന്‍' എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലെത്തിയത്. സഹനടനായും വില്ലനായും നായകനായും വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി ആര്‍ജിച്ച നടനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ചിത്ത്രിന് തിരക്കഥ രചിച്ചതും ചെമ്പന്‍ വിനോദാണ്.

2018-ല്‍ ഗോവ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Actor Chemban Vinod react to his Marriage news

People looking for online information on Chemban Vinod Jose will find this news story useful.