മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് സുകുമാരന്‍. വില്ലനായി വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന നടന്. സിനിമയില്‍ സജീവമായിരിക്കുമ്പോഴാണ് സുകുമാരന്റെ വേര്‍പാട്. ഇപ്പോഴിതാ തന്റെ അച്ഛന്റെ ഓര്മ പങ്കുവച്ചിരിക്കുകയാണ് മകന് പൃഥ്വിരാജ് സുകുമാരന്‍.
സുകുമാരനും മല്ലികയും ഒന്നിച്ചിരിക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നല്കിയ ക്യാപ്ഷനാണ് ഏറെ രസകരം.
'ഞങ്ങളുടെ കുടുംബത്തിലെ ആണുങ്ങള് എപ്പോഴും സ്ത്രീകളുമായി പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെടുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് മുമ്പുള്ള പ്രണയ സല്ലാപം. പറയാതെ വയ്യ, എന്റെ അച്ഛന് ഒരു മികച്ച നോട്ടക്കാരനാണ്. ആ വനിത ഇപ്പോഴും സുന്ദരിയാണ്.' എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
ഇന്ദ്രജിത്ത്, പൂര്‍ണിമ, സുപ്രിയ, മല്ലിക സുകുമാരന്‍ എന്നിവരും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. സുകുമാരനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നിരവധി ആരാധകര്‍ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായി എത്തി.
1997-ലാണ് സുകുമാരന്‍ മരണപ്പെട്ടത്. ഇതിനിടെ 250ഓളം സിനിമകളില്‍ അഭിനയിച്ചു. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. 'കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷ'ന്റെ മുന്‍ ചെയര്മാന് ആയിരുന്നു.
The men have always had to woo the women in our family! 🙄 Achan n Amma’s pre marriage romance! Have to say..my old man was quite the looker 😬 The lady is still gorgeous 😘 pic.twitter.com/sQcXYNCQqi
— Prithviraj Sukumaran (@PrithviOfficial) February 20, 2020