വിജയ് ചിത്രം മാസ്റ്ററില്‍ വിജയ് തന്നെ ആലപിച്ച കുട്ടി സോങ് സോഷ്യല്‍ മീഡിയ കീഴടക്കുന്നു. ഒറ്റ ദിവസം കൊണ്ട് 6.5 മില്ല്യണ്‍ വ്യൂസ് ആണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. 950K ലൈക്കും കുറഞ്ഞ സമയം കൊണ്ട് പാട്ട് സ്വന്തമാക്കി. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ഗാനം.
സമീപ കാലത്ത് താരത്തിനെതിരെയുണ്ടായ സര്‍ക്കാര്‍ നടപടികള്‍ക്ക് താരം പാട്ടിലൂടെ മറുപടി നല്‍കുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 'ഹേറ്റേഴ്‌സിന്റെ വെറുപ്പ് അവഗണിക്കൂ' എന്ന വരിയൊക്കെ അത്തരത്തിലുള്ളതാണെന്നാണ് ആരാധകരുടെ വാദം. മാസ്റ്റര്‍ സെറ്റില്‍ വച്ചുള്ള വിജയ്‌യുടെ ഐക്കോണിക് സെല്‍ഫിയും മറ്റൊരു തരത്തില്‍ പാട്ടില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിലാണ് ഗ്രാഫിക്കലായി പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ഒരുക്കിയിട്ടുള്ളത്. വിജയ് കുട്ടികളെ ഉപദേശിക്കുന്ന തരത്തിലുള്ള പാട്ടാണ് കുട്ടി സോങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍. വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ ഒന്നിക്കുന്നു. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വി.ജെ രമ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളായിട്ടുണ്ട്.
#Thalapathy's effective #KuttiStory reaching out to over 6.5 MILLION just like that! 😎🎶
➡️ https://t.co/GEbmVJJdap@actorvijay @VijaySethuOffl @anirudhofficial @Jagadishbliss @XBFilmCreators @Dir_Lokesh @Arunrajakamaraj #Master #MasterSingle #NoTensionBaby pic.twitter.com/Z7dPyvaelO
— Sony Music South (@SonyMusicSouth) February 15, 2020