സൂര്യയുടെ പുതിയ തമിഴ് ചിത്രം 'സൂരറൈ പോട്ര്'ന്റെ കേരളത്തിലെ വിതരണാവകാശം സ്പാര്‍ക് പിക്‌ചേഴ്‌സ് കരസ്ഥമാക്കി. എയര്‍ ഡെക്കാന്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഗോപിനാഥിന്റെ ജീവിതകഥ പറയുന്ന ചിത്രം ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്. സുധ കൊങ്ങരയാണ് ചിത്രത്തിന്റെ സംവിധാനം. മാധവന്‍ നായകനായ 'ഇരുതി സുട്ര്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്ങര.
2 ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യ, ഗുനീത് മോങ്ക എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സുധാ കൊങ്ങറ, ശാലിനി ഉഷാദേവി, ആലിഫ് സുര്‍തി, ഗണേഷ എന്നിവരാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജി.പി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കും. നികേഷ് ബൊമ്മി റെഡ്ഡിയാണ് ഛായാഗ്രഹണം.
മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കരുണാസ്, ജാക്കി ഷ്രോഫ്, മോഹന്‍ ബാബു, പരേഷ് റാവല്‍, അച്യുത് കുമാര്‍, വിവേക് പ്രസന്ന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നു.
സൂര്യയുടെ 38-ാം ചിത്രമാണ് സൂരറൈ പോട്ര്. കാപ്പാന്‍ ആണ് സൂര്യയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.
Happy to announce that #SparkPictures has acquired the Kerala theatrical rights of #SooraraiPottru @Suriya_offl #SudhaKongara @gvprakash @rajsekarpandian @nikethbommi @Aparnabala2 @editorsuriya @jacki_art @guneetm @sikhyaent @SakthiFilmFctry @sakthivelan_b @johnsoncinepro pic.twitter.com/Qbsqqc4htq
— 2D Entertainment (@2D_ENTPVTLTD) January 25, 2020