ദല്‍ഹിയിലെത്തി ഗേള്‍ഫ്രണ്ടിനെ കണ്ട് സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ - ചിത്രങ്ങള്‍

Home > Malayalam Movies > Malayalam Cinema News

By |

മലയാള സിനിമയ്ക്ക് വ്യത്യസ്തമായ ഒരനുഭവമായിരുന്നു സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം. ചിത്രത്തില്‍ സുഡാനി ആയി എത്തിയ സാമുവല്‍ റോബിന്‍സണും മലയാളിക്ക് പ്രിയപ്പെട്ടവനാണ്. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സാമുവല്‍ ഇപ്പോള്‍.

Sudani from Nigeria actor Samuel Robinson pic with girlfriend

ഈ വരവില്‍ സാമുവല്‍ ഒരു സര്‍പ്രൈസ് ആരാധകര്‍ക്കായി കാത്തുവച്ചിട്ടുണ്ടായിരുന്നു. ഇന്ത്യയിലുള്ള തന്റെ ഗേള്‍ഫ്രണ്ടിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സാമുവല്‍ ആരാധകരെ ഞെട്ടിച്ചത്. ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷ പാട്രിക് ആണ് സാമുവലിന്റെ ഗേള്‍ഫ്രണ്ട്. ദല്‍ഹിയിലാണ് ഇരുവരു ഇപ്പോള്‍.

ഇരുവരും ഒന്നിച്ചുള്ള ഒന്നിലധികം ചിത്രങ്ങള്‍ സാമുവല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. ആശംസകളുമായി ആരാധകരും രംഗത്തുണ്ട്.

സുഡാനി ഫ്രം നൈജീരിയയില്‍ ഒരു ഫുട്‌ബോള്‍ കളിക്കാരനായാണ് സാമുവല്‍ പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ വര്‍ഷങ്ങളായി കൂലിക്ക് ഫുട്‌ബോള്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന നൈജീരിയന്‍ കളിക്കാരെക്കുറിച്ചുള്ള കഥയാണ് ചിത്രം പറഞ്ഞത്. സുഡാനിക്ക് ശേഷം 'ഒരു കരീബിയന്‍ ഉടായിപ്പ്' എന്ന ചിത്രത്തില്‍ സാമുവല്‍ അഭിനയിച്ചിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

സാമുവലിന്റെ അടുത്ത ചിത്രം 'പര്‍പ്പിള്‍' റിലീസിന് തയ്യാറെടുക്കുകയാണ്. പാര്‍ഥസാരഥിയാണ് സംവിധായകന്‍. വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Sudani from Nigeria actor Samuel Robinson pic with girlfriend

People looking for online information on Sudani From Nigeria will find this news story useful.