'ഇല്ലിക്കൂടിനുള്ളിൽ..' സത്യം പറഞ്ഞാൽ വിശ്വസിക്കുവോയിലെ ആദ്യ ഗാനമെത്തി

Home > Malayalam Movies > Malayalam Cinema News

By |

നീണ്ട ഇടവേളയ്ക്കു ശേഷം സംവൃതാ സുനിൽ തിരിച്ചെത്തുന്ന ചിത്രം 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോയിലെ' ആദ്യ ഗാനം പുറത്തിറങ്ങി. 'ഇല്ലിക്കൂടിനുള്ളിൽ...' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ബി ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നത് ഷാൻ റഹ്‌മാൻ. ഗ്രാമീണ സൗന്ദര്യം വരികളിലൂടെ വ്യക്തമാക്കുന്ന ഈ ഗാനം സുദീപ് കുമാറും മെറിൻ ഗ്രിഗറിയും ചേർന്നാണ് ആലപിച്ചിട്ടുള്ളത്.

Samvritha Sunil new movie song 'illikkoodinullil' is out

ഒരു വടക്കൻ സെൽഫിക്കു ശേഷം ജി പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'. ഒരു കുടുംബ കഥയാണ് സിനിമ പറയുന്നത്. ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ്  സംവൃത അവതരിപ്പിക്കുന്നത്. അലന്സിയർ, സുധി കോപ്പ, സൈജു കുറുപ്പ്, ശ്രീലക്ഷ്മി, ഉണ്ണി കെ കാർത്തികേയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. ഉർവ്വശി തിയേറ്റേഴ്സ് - ഗ്രീൻ ടി വി എന്റർടൈനർ എന്നിവയുടെ ബാനറിൽ സന്ദീപ് സേനൻ, രമാദേവി, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിർമ്മിച്ചത്. ഷഹനദ് ജലാലാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ചിത്രം ജൂലൈ 12 ന് തീയേറ്ററുകളിലെത്തും.

'ഇല്ലിക്കൂടിനുള്ളിൽ..' സത്യം പറഞ്ഞാൽ വിശ്വസിക്കുവോയിലെ ആദ്യ ഗാനമെത്തി VIDEO

Samvritha Sunil new movie song 'illikkoodinullil' is out

People looking for online information on Biju Menon, Samvrutha Sunil will find this news story useful.