റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാവുന്നു; സോണിയ വധു

Home > Malayalam Movies > Malayalam Cinema News

By |

ഗായിക റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടന്‍ വീണ്ടും വിവാഹിതനാവുന്നു. സോണിയ ആണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫെബ്രുവരി 22-ന് തൃശ്ശൂരില്‍ വച്ചാണ് നിശ്ചയമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

Rimi Tomy's ex-husband Royce Kizhakkoodan to marry Sonia

കഴിഞ്ഞ വര്‍ഷമാണ് റിമി ടോമിയും റോയ്‌സ് കിഴക്കൂടനുമായി വിവാഹ ബന്ധം പിരിഞ്ഞത്. 2008-ല്‍ വിവാഹതരായ ഇവര്‍ ദീര്‍ഘകാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. പരസ്പര ധാരണപ്രകാരം ഒടുവില്‍ വിവാഹ മോചനം നേടുകയായിരുന്നു. റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്ന് റോയിസ് നേരത്തെ പ്രതികരിച്ചിരുന്നു. റിമി കാരണം തനിക്ക് ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ വന്നതായും റോയ്‌സ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

rimi

ഇപ്പോഴും സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമായി സജീവമാണ് റിമി ടോമി. 2015-ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായും റിമി സ്‌ക്രീനിലെത്തി.  ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെ മിനി സ്‌ക്രീനിലെത്തിയ റിമി ടോമി മീശ മാധവനിലെ 'ചിങ്ങമാസം' എന്ന ഹിറ്റ് പാട്ട് ആലപിച്ചാണ് സിനിമയിലെത്തുന്നത്. ഇതുവരെ എഴുപതോളം സിനിമകളില്‍ പാടിയിട്ടുണ്ട് താരം.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Rimi Tomy

Rimi Tomy's ex-husband Royce Kizhakkoodan to marry Sonia

People looking for online information on Rimi Tomy will find this news story useful.