അതുവരെ ധര്‍മജന്‍ സൗദിയിലെ ഏതോ ഫ്‌ളാറ്റില്‍ കറുത്തമ്മയായി അന്തംവിട്ടിരുന്നു: പിഷാരടി

Home > Malayalam Movies > Malayalam Cinema News

By |

ധര്‍മജന്‍-രമേഷ് പിഷാരടി കൂട്ടുകെട്ട് മലയാളികളെ എന്നും ചിരിപ്പിച്ച സൗഹൃദമാണ്. സ്റ്റേജ് കോമഡി വിട്ട് സിനിമയിലെത്തിയപ്പോഴും ഇരുവരുടെയും തമാശകള്‍ക്ക് കുറവൊന്നുമുണ്ടായില്ല. ഒരുപാട് അനുഭവങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നാണ് ഈ നിലയിലെത്തിയതെന്ന് രമേഷ് പിഷാരടി പലപ്പോഴും പറയാറുണ്ട്. ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങള്‍ വളരെ രസകരമായി ആരാധകര്‍ക്ക് മുന്നില്‍ പിഷാരടി അവതരിപ്പിക്കാറുമുണ്ട്.

Ramesh Pisharody shares memory of a Saudi event with Dharmajan

അത്തരത്തില്‍ സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ ധര്‍മജന്‍ 'പെട്ട് പോയ' ഒരു ഓര്‍മ പങ്കുവെക്കുകയാണ് പിഷാരടി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് രമേഷ് ഇക്കാര്യം ഓര്‍ത്തെടുത്തത്.

പിഷാരടിയുടെ വാക്കുകള്‍:

'നമ്മള്‍ പെട്ടുപോകുന്ന അവസ്ഥകളാണ് എനിക്ക് ചിരിക്കാനുള്ള വക സമ്മാനിക്കാറുള്ളത്. പണ്ട് ഞാനും ധര്‍മജനും സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയി. അന്ന് ധര്‍മജന്റെ പ്രധാന ഐറ്റം പെണ്‍വേഷമാണ്. അവിടെ പെണ്‍വേഷംകെട്ടി അഭിനയിക്കാന്‍ പാടില്ല. ഒടുവില്‍ അതൊന്നും പ്രശ്നമല്ലെന്ന സംഘാടകരുടെ ധൈര്യത്തില്‍ ഞങ്ങള്‍ പരിപാടി തുടങ്ങി.

ധര്‍മന്‍ ബ്ലൗസും ലുങ്കിയും അണിഞ്ഞ് കറുത്തമ്മയായി സ്റ്റേജില്‍ വിലസാന്‍ തുടങ്ങി. അതിനിടയില്‍ സൗദി പോലീസ് ഓഡിറ്റോറിയത്തിലേക്ക് കയറിവന്നു. ധര്‍മജനും ഞാനും സ്റ്റേജില്‍നിന്ന് ഇറങ്ങിയോടി. പുറത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ മലയാളി കടുംബത്തിന്റെ കാറില്‍ക്കയറി ഞങ്ങള്‍ അവിടെനിന്ന് രക്ഷപ്പെട്ടു. മറ്റൊരാള്‍ വന്ന് സ്റ്റേജിന്റെ ബാക്ക്‌സ്റ്റേജിലെത്തി ധര്‍മജന്റെ ബാഗും ഡ്രസ്സും എടുത്തുകൊണ്ടുവരുന്നതുവരെ ധര്‍മന്‍ സൗദിയിലെ ഏതോ ഫ്ളാറ്റില്‍ കറുത്തമ്മയായി അന്തംവിട്ടിരിക്കുകയായിരുന്നു. അക്കാര്യം ഇന്നും ഓര്‍ക്കുമ്പോള്‍ ചിരിയടക്കാന്‍ കഴിയാറില്ല.'

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Ramesh Pisharody shares memory of a Saudi event with Dharmajan

People looking for online information on Dharmajan Bolgatty, Ramesh Pisharody will find this news story useful.