ഉല്ലാസം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ നിഗമാണ് കരാര്‍ ലംഘിച്ച് കൂടുതല്‍ തുക പ്രതിഫലം ആവശ്യപ്പെടുന്നതെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയ്ന്‍ കരാര്‍ ലംഘിച്ചതിന് കൃത്യമായ തെളിവുകളുണ്ടെന്നും ആവശ്യമെങ്കില്‍ അവ പുറത്ത് വിടുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
25 ലക്ഷം രൂപയാണ് കരാറില്‍ പറഞ്ഞിരിക്കുന്നതെന്നും അത് സംബന്ധിച്ച രേഖകള്‍ അസോസിയേഷന്റെ കൈവശം ഉണ്ടെന്നും എന്നാല്‍ ഷെയ്ന്‍ ചിത്രത്തിന്റെ ഡബ്ബിങ്ങുമായി സഹകരിക്കുന്നില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഷെയ്ന്‍ അവസാനമായി പറഞ്ഞത് 45 ലക്ഷം രൂപ തന്നാലേ ഡബ് ചെയ്യൂ എന്നാണ്. ഇത് അനീതിയാണ്. 45 ലക്ഷം എന്നത് 04-07-2019 ല്‍ കരാറ് ചെയ്ത കുര്‍ബാനിയുടെ എഗ്രിമെന്റ് പ്രകാരമുള്ള തുകയാണ്. അതിനും ഒന്നര വര്‍ഷം മുമ്പ് കരാര്‍ ചെയ്ത ചിത്രത്തിന് ഇപ്പോള്‍ വാങ്ങുന്ന അതേ പ്രതിഫലം കിട്ടണം എന്ന് പറയുന്നത് അനീതിയാണ്. ഇത് സംബന്ധിച്ച് അമ്മയുടെ നേതൃത്വത്തെ കാര്യങ്ങല്‍ ധരിപ്പിച്ചിട്ടുണ്ട്.' - നിര്‍മാതാക്കള്‍ പറഞ്ഞു.
അതേസമയം, താരസംഘടനയായ അമ്മയുടെ ഇന്ന് നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്ന്‍ നിഗം വിഷയം പ്രധാന ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്. യോഗത്തില്‍ പങ്കെടുക്കണമെന്ന് സംഘടന ഷെയ്‌നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മ എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ഷെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്.