ഈ ബ്രേക്ക് ഡാന്‍സറെ മനസിലായോ?; മലയാളത്തിലെ യുവതാരത്തിന്റെ കുട്ടിക്കാല ഫോട്ടോ

Home > Malayalam Movies > Malayalam Cinema News

By |

താരങ്ങളുടെ പഴയ കാല ചിത്രങ്ങള്‍ കൗതുകമുള്ള ഒരു കാര്യമാണ്. അത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി വന്ന് പോയിട്ടുണ്ട്. ഇപ്പോഴിതാ, മലയാളത്തിലെ ഒരു യുവതാരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുന്നത്.

Nivin Pauly's childhood photo went viral on social media

പ്രിയ താരം നിവിന്‍ പോളിയുടെ ചെറുപ്പ കാലത്തുള്ള ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്. മഞ്ഞ ഡ്രസില്‍ തലയില്‍ ചുവന്ന ഹെയര്‍ ബാന്‍ഡ് കെട്ടി സ്റ്റൈല്‍ ആയി നില്‍ക്കുന്ന നിവിന്‍ പോളിയാണ് ചിത്രത്തില്‍. ഒരു ബ്രേക്ക് ഡാന്‍സിന്റെ കോസ്റ്റിയൂം ആണിതെന്ന് ചിത്രത്തില്‍ എഴുതിയിട്ടുണ്ട്. ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

അതേസമയം, രാജീവ് രവി ചിത്രം തുറമുഖത്തിന്റെ തിരക്കിലാണ് നിവിന്‍ പോളിയിപ്പോള്‍. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. നിവിന്‍ പോളിക്ക് പുറമെ ബിജു മേനോന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തിലെത്തുന്നു.

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ആണ് നിവിന്‍ പോളിയുടേതായി അവസാനം റിലീസ്  ചെയ്ത ചിത്രം.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Nivin Pauly's childhood photo went viral on social media

People looking for online information on Nivin Pauly will find this news story useful.