നയന്‍താരയുടെ പേര് വിവാദം തുടരുന്നു; 'സത്യന്‍ സത്യത്തെ മറച്ചുവെക്കുന്നു'- വീണ്ടും ഡിറ്റോ

Home > Malayalam Movies > Malayalam Cinema News

By |

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് പേര് നിര്‍ദേശിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വീണ്ടും കുറിപ്പുമായി എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ ജോണ്‍ ഡിറ്റോ. സത്യന്‍ അന്തിക്കാട് സത്യത്തെ മറച്ചു വെക്കുന്നു എന്നാണ് ജോണ്‍ ഡിറ്റോ ഫേസ്ബുക്കില്‍ കുറിച്ചത്.

Nayanthara name dispute: John Ditto against Sathyan Anthikkad

കഴിഞ്ഞ ആഴ്ചയാണ് ജോണ്‍ ഡിറ്റോ തന്റെ അവകാശ വാദവുമായി ആദ്യം രംഗത്ത് വരുന്നത്. പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ സ്വാമിനാഥനെ കാണാന്‍ ചെന്നപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ പുതിയ നായികയ്ക്ക് ഒരു പേര് നിര്‍ദേശിക്കാന്‍ പറഞ്ഞെന്നും അപ്പോള്‍ താനാണ് നയന്‍താര എന്ന പേര് നിര്‍ദേശിച്ചതെന്നുമാണ് ജോണ്‍ ഡിറ്റോ അവകാശപ്പെട്ടത്.

മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളി പേരില്‍ നിന്നാണ് തനിക്ക് നയന്‍താര എന്ന പേര് കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇക്കാര്യം നിഷേധിച്ച് സത്യന്‍ അന്തിക്കാടും രംഗത്തെത്തി. ആരാണ് ഡിറ്റോ എന്ന് തനിക്കറിയില്ലെന്നും അവകാശവാദത്തിന്റെ വിശ്വാസ്യത പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നുമായിരുന്നു സത്യന്‍ അന്തിക്കാട് വനിതയോട് പ്രതികരിച്ചത്.

ഇതോടെയാണ് ജോണ്‍ ഡിറ്റോ ഫേസ്ബുക്കില്‍ പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തത്. സത്യന്‍ അന്തിക്കാട് സത്യത്തെ മറച്ച് വെക്കുകയാണെന്നും താന്‍ ഒരു ക്രെഡിറ്റ് എടുക്കാനും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം തന്റെ പുതിയ പോസ്റ്റില്‍ വ്യക്തമാക്കി.

താന്‍ പറഞ്ഞ പേരാണ് ലിസ്റ്റില്‍ വന്നതെന്നും അതില്‍ നിന്നാണ് പേര് നടി ഷീല പേര് സെലക്ട് ചെയ്തതെന്നുമാണ് ഡിറ്റോ അവകാശപ്പെടുന്നത്.

ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട സത്യന്‍ അന്തിക്കാട് സര്‍ ..

അങ്ങയുടെ സിനിമയുടെ സെറ്റില്‍ വന്നു്

നയന്‍താരയ്ക്ക് ആ പേരുമിട്ട് സ്ലോമോഷനില്‍ പോയയാളല്ല ഞാന്‍.

അങ്ങനെ ഒരവകാശവാദവും ഞാന്‍ ഉന്നയിച്ചിട്ടില്ല. ഒരു ക്രെഡിറ്റിനും ഞാന്‍ വന്നിട്ടുമില്ല.

രണ്ട് ചോദ്യങ്ങള്‍ക്കുത്തരം ഈ മറുപടിയിലും അങ്ങ് പറഞ്ഞില്ല.

പല സിനിമാ പ്രവര്‍ത്തകരുടെയും അടുത്ത് വിഷയം ചര്‍ച്ച ചെയ്യുകയും അങ്ങനെ സാറിന്റെ സെറ്റില്‍ നിന്നു സ്വാമിനാഥന്‍ വന്ന് എ.കെ.സാജന്‍ സാറിനോട് പറയുകയും ചെയ്തു.

സ്വാമിനാഥനെ സത്യന്‍ സാറിനറിയില്ലേ?

സാറിന് ഈ പേര് ലഭിച്ചത് സ്വാമിനാഥനില്‍ നിന്നല്ലേ?

ഷീലാമ്മ പറഞ്ഞതല്ലേ സത്യം? കുറച്ചു പേരുകള്‍ കൊടുത്തിട്ട് സെലക്റ്റ് ചെയ്യാന്‍ പറഞ്ഞു. അങ്ങനെ ഷീലാമ്മ സെലക്റ്റ് ചെയ്തത്രേ... ഈ ലിസ്റ്റില്‍ ഈ പേര് നിര്‍ദ്ദേശിക്കപ്പെട്ടതിനെക്കുറിച്ചാണ് എന്റെ പോസ്റ്റില്‍ പറഞ്ഞത്..

മറ്റൊന്ന് ആ പോസ്റ്റിന്റെ പ്രേരണ അതൊന്നുമല്ല. 20 വര്‍ഷമായി മലയാള സിനിമയുടെ വഴിയില്‍ ഞാനുമുണ്ടായിരുന്നു എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താനായിരുന്നു .. ഓര്‍മ്മപ്പെടുത്താനായിരുന്നു ആ കുറിപ്പ്.

മറ്റൊന്ന് ആരാണ് ഈ ജോണ്‍ഡിറ്റോ എന്ന് സാര്‍ ചോദിച്ചിരുന്നു. അതിനാല്‍ എന്നെ പരിചയപ്പെടുത്താം.

ഏറെക്കാലം പത്രപ്രവര്‍ത്തകനായിരുന്നു.

3 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

ഒന്ന് ഒരു കവിതാ സമാഹാരം; 2007 ല്‍ തപസ്യയുടെ ദുര്‍ഗ്ഗാദത്ത പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തേയും മൂന്നാമത്തേയും പുസ്തകം തത്ത്വചിന്തയാണ്. ഗവേഷണ ഫലമായി രചിച്ചതാണ്.

കൂടാതെ 2016 ല്‍ ഒരു സിനിമ ' സഹപാഠി 1975 ' തിരക്കഥയെഴുതി സംവിധാനം ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ കേസിലെ പ്രതി പുലിക്കോടന്‍ ഇക്കാലത്ത് സത്യം വെളിപ്പെടുത്തുന്നതായിരുന്നു പ്രമേയം.

ഗൗരവമേറിയ രാഷ്ട്രീയവും ഭരണകൂട ഭീകരതയുമൊക്കെയായിരുന്നു ആ സിനിമയുടെ വിഷയം.

അല്ലാതെ ഗഫൂര്‍ക്കാ ദോസ്തും

പൈങ്കിളി വീട്ടുകാര്യങ്ങളുമല്ലായിരുന്നു.

സിനിമാസംഘടനയായ മാക്റ്റയുടെ തുടക്കം മുതല്‍ അംഗമായിരുന്നു. ഇപ്പോഴും ആണ്.

ഇങ്ങനെയൊരു വിവാദമുണ്ടാക്കി ചുളിവില്‍ ക്രെഡിറ്റ് നേടാന്‍ ശ്രമിക്കുന്നയാള്‍ എന്നൊരു ധ്വനി അങ്ങയുടെ മറുപടിയിലുണ്ട്.

ഒരിക്കലും അത്തരം താണ തരം പ്രവര്‍ത്തികള്‍ ഞാന്‍ ചെയ്യില്ല.

ഒരു ജീവിതകാലം മുഴുവന്‍ വായിച്ചും പഠിച്ചും പഠിപ്പിച്ചും എഴുതിയും സ്വസ്ഥമായി ആരാലുമറിയപ്പെടാതെ ജീവിക്കുന്നയാളാണ്.

എന്തെങ്കിലും നേടാന്‍ വേണ്ടി മാറ്റിപ്പറയുകയോ ചേര്‍ത്തു പറയുകയോ ചെയ്യില്ല.

തത്വചിന്താ പുസ്തകത്തിന്റെ പ്രത്യേകത അത് പോപ്പുലറാകില്ല. കാലത്തിന്റെ തികവില്‍, അതൊക്കെ അന്വഷിക്കുന്ന ഒരു തലമുറ വരും. അന്ന് എന്നെപ്പോലെ ഇരുളിലാണ്ടുപോയവരുടെ വാക്കുകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.

അന്ന് സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ'കളെ കാലം അക്കരെ നിര്‍ത്തും.

അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തത്വചിന്തകനായ ഡയോജനിസിനെ ക്കാണാന്‍ കോപാകുലനായിച്ചെന്നു. പല തവണ ആളയച്ചിട്ടും വരാത്തതിനാണ് നേരിട്ട് വന്നത്. അപ്പോള്‍ കടല്‍ത്തീരത്ത് വെയില്‍ കായുകയായിരുന്നു ഡയോജനിസ് .പിന്നില്‍ വന്നു നിന്ന് അലക്‌സാണ്ടര്‍ ആജ്ഞാപിച്ചപ്പോള്‍ ഡയോജനിസ് ശാന്തനായി പറഞ്ഞു.

സൂര്യനെ മറക്കാതെ അപ്പുറത്തേക്ക് മാറി നില്‍ക്കു അലക്സാണ്ടര്‍ എന്ന്.

സത്യന്‍ സാര്‍ സത്യത്തെ മറച്ചുവയ്ക്കുന്നു.

ആരോ ഒരാള്‍ നിര്‍ദ്ദേശിച്ചപേരാണ് പേരാണ് നയന്‍താര എന്ന സത്യം സര്‍ മറയ്ക്കുന്നു.

ആ ഒരാള്‍ ഞാനാണ് എന്നാണ് തെളിവു സഹിതം പറഞ്ഞത്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Nayanthara name dispute: John Ditto against Sathyan Anthikkad

People looking for online information on Nayanh, Nayanthara, Sathyan Anthikad will find this news story useful.