ഓടിക്കൊണ്ടിരിക്കെ ചരിഞ്ഞ് നവ്യ നായരുടെ ഓട്ടോറിക്ഷ; ആക്ഷന്‍ രംഗം പങ്കുവച്ച് താരം

Home > Malayalam Movies > Malayalam Cinema News

By |

മലയാളത്തിന്റെ പ്രിയ നടി നവ്യ നായര്‍ തിരിച്ചു വരവിനൊരുങ്ങുകയാണ് ഒരുത്തീയിലൂടെ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടേയും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Navya Nair's action in running auto rickshaw for Oruthee

ഇപ്പോഴിതാ ചിത്രത്തില്‍ നിന്നുള്ള ഒരു ആക്ഷന്‍ രംഗം പങ്കുവച്ചിരിക്കുകയാണ് നവ്യ നായര്‍. നവ്യ നായര്‍ സഞ്ചരിക്കുന്ന ഓട്ടോറിക്ഷ പെട്ടെന്ന് തിരിക്കുമ്പോള്‍ രണ്ട് ചക്രത്തില്‍ അപകടകരമായ രീതിയില്‍ ചരിയുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഓട്ടോയുടെ അകത്ത് നവ്യയെയും വീഡിയോയില്‍ കാണാം.

എസ്. സുരേഷ് ബാബുവാണ്  ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലിജോ പോള്‍ എഡിറ്റിംഗും ഗോപി സുന്ദര്‍, തകര ബാന്‍ഡ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കും. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്.

2014-ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ദൃശ്യ ആണ് ആണ് നവ്യ അഭിനയിച്ച അവസാന ചിത്രം. സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും നൃത്ത രംഗത്തും ടി.വി പരിപാടികളിലും നവ്യ സാന്നിധ്യം അറിയിച്ചിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 

Oruthee making 🔥🔥🔥... @jollybastian @amithjolly2712 @oruthee_movie @vkprakash61 @jimshi_khalid

A post shared by Navya Nair (@navyanair143) on

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Navya Nair's action in running auto rickshaw for Oruthee

People looking for online information on Navya, VK Prakash will find this news story useful.