'ഷമി ഹീറോ ആടാ ഹീറോ'; ഫഹദിന്റെ ഡയലോഗ് ഏറ്റെടുത്ത് മുഹമ്മദ് ഷമി- വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായൊരു വേഷമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി. ചിത്രത്തിലെ ഹിറ്റ് ഡയലോഗ് ആയിരുന്നു ഫഹദിന്റെ കഥാപാത്രം പറയുന്ന 'ഷമ്മി ഹീറോ ആടാ, ഹീറോ' എന്ന ഡയലോഗ്. ഇപ്പോഴിതാ  ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ആ ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ്. 

Muhammad Shami use Fahad Fasil's Dialogue 'Shami Hero Ada Hero'

മലയാളി താരം സഞ്ജു സാംസണിനൊപ്പം ടേബില്‍ ടെന്നിസ് കളിക്കുന്നതിനിടെയാണ് ഷമിയുടെ ഡയലോഗ്. ടെന്നിസ് ബോള്‍ അടിച്ച് തെറിപ്പിച്ചതിന് ശേഷം ക്യാമറയില്‍ നോക്കി 'ഷമി ഹീറോ ആടാ, ഹീറോ' എന്ന് പറയുന്ന ഷമിയുടെ വീഡിയോ സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിനകം ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്.

മധു സി നാരായണന്‍ ആണ് കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്തത്. ശ്യാം പുഷ്‌കരനാണ് തിരക്കഥ. ഫഹദ് ഫാസിലിന് പുറമെ ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തി.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Muhammad Shami use Fahad Fasil's Dialogue 'Shami Hero Ada Hero'

People looking for online information on Fahad Fazil will find this news story useful.