മമ്മൂട്ടിയുടെ ഷൈലോക്ക് വിജയക്കുതിപ്പില്‍; നാല് ദിനം കൊണ്ട് ഇത്രയും സ്‌പെഷ്യല്‍ ഷോകള്‍

Home > Malayalam Movies > Malayalam Cinema News

By |

നാലു ദിവസം കൊണ്ട് നാനൂറിലധികം സ്‌പെഷ്യല്‍ ഷോയുമായി മമ്മൂട്ടി ചിത്രം ഷൈലോക്കിന് വിജയക്കുതിപ്പ്. ചിത്രം അഞ്ചാം ദിനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സംവിധായകന്‍ അജയ് വാസുദേവാണ് ഷൈലോക്കിന്റെ വിജയക്കണക്കുകള്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

Mammootty's Shylock got 400+ special show within 4 days

ആദ്യ ദിവസം 110 മേല്‍ അധിക പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാം ദിനം 90-ഉം മൂന്നാം ദിനം 107-ഉം പ്രദര്‍ശനങ്ങള്‍ അധികമായുണ്ടായി. നാലാം ദിവസം അധിക പ്രദര്‍ശനങ്ങളുടെ എണ്ണം 115 ആയി വര്‍ദ്ധിച്ചു. ഇതോടെ നാല് ദിവസം കൊണ്ട് നാനൂറിലധിഷം അധിക ഷോകളാണ് ഷൈലോക്ക് കരസ്ഥമാക്കിയത്.

ഈ മാസം 23-ന് റിലീസ് ചെയ്ത ചിത്രം എല്ലാ സെന്ററുകളിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.

രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിബിന്‍ മോഹനും അനീഷ് ഹമീദുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Mammootty's Shylock got 400+ special show within 4 days

People looking for online information on Mammootty, Shylock Malayalam will find this news story useful.