ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുകയാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് എന്ന കുടുംബ ചിത്രത്തിലൂടെ തിരിച്ചു വന്ന സുരേഷ് ഗോപി അടുത്തതായി ഒരു ആക്ഷന്‍ ചിത്രവുമായി എത്തുകയാണ്. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി ആക്ഷനിലേക്ക് തിരിച്ചെത്തുന്നത്.
ചിത്രത്തിന്റേതായി സുരേഷ് ഗോപി പങ്കുവച്ച ഒരു രംഗമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയത്. ഒരു പൊലീസുകാരന്റെ നെഞ്ചില്‍ കാലെടുത്ത് വെക്കുന്ന മാസ് രംഗമാണ് താരം പങ്കുവച്ചത്. 'സത്യം തെളിയുന്നതുവരെ കുടുംബത്തിനും നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം.
എന്നാല്‍ ചിത്രത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റാണ് കുറഞ്ഞ സമയം കൊണ്ട് പോസ്റ്റിന് ലഭിച്ചത്. ചിത്രം മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ കോപ്പി അല്ലേ എന്നായിരുന്നു പലരും ചോദിച്ചത്. ഇതോടെ മറുപടിയുമായി സുരേഷ് ഗോപി തന്നെ നേരിട്ട് രംഗത്തെത്തി.
ചിത്രം കോപ്പിയടി അല്ല, തന്റെ തന്നെ ചിത്രമായ രണ്ടാം ഭാവത്തിലെ രംഗം ചെറിയ മാറ്റത്തോടെ അവതരിപ്പിച്ചിരിക്കുകയാണെന്നാണ് സുരേഷ് ഗോപി കമന്റില്‍ കുറിച്ചത്.
2001-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് രണ്ടാം ഭാവം. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ സുരേഷ് ഗോപി ഒരാളുടെ നെഞ്ചിലേക്ക് കാലെടുത്ത് വച്ച് ചവിട്ടുന്ന രംഗമുണ്ട്.
അതേസമയം, പുതിയ ചിത്രം കാവലിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഗുഡ്വില് എന്റര്ടൈന്സ്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സയ ഡേവിസ് ആണ് നായിക. മുത്തുമണി, ഐഎം വിജയന്, സുജിത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന് രാജന് പി ദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.