Godavari News Banner USA

കാളിദാസിന്റെ നായികയായി മിയ; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

Home > Malayalam Movies > Malayalam Cinema News

By |

കാളിദാസ് ജയറാം നായകനാവുന്ന പുതിയ ചിത്രത്തിന് തുടക്കം. നവാഗതനായ വിനില്‍ വര്‍ഗീസ് ആണ് സംവിധാനം. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു.

Kalidas Jayaram and Mia join for Vinil Vargese Film

മിയ ജോര്‍ജും നവാഗതയായ റിയയുമാണ് നായികമാര്‍. സംവിധായന്‍ തന്നെയാണ് തിരക്കഥയും തയ്യാറാക്കുന്നത്. വിന്‍സന്റ് വടക്കന്‍ സംഭാഷണം രചിക്കും. സംഗീതം ഗിബ്രാന്‍. ബ്ലെസി ശ്രീജിത്ത്, ശ്രീജിത്ത് കെ.എസ് എന്നിവരാണ് നിര്‍മ്മാണം.

അതേസമയം, ബാക്ക്പാക്കേഴ്‌സ് ആണ് കാളിദാസ് ജയറാം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ബാക്ക്പാക്കേഴ്‌സില്‍ കാര്‍ത്തിക നായര്‍ ആണ് നായികയാവുന്നത്. സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

കാളിദാസ് ജയറാമിന്റെ കരിയറിലെ നിര്‍ണായക ചിത്രമായിരിക്കും ബാക്ക്പാക്കേഴ്‌സ് എന്നാണ് കരുതപ്പെടുന്നത്. വന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ പൂമരം മുതല്‍ അവസാനം പുറത്തിറങ്ങിയ ജാക്ക് ആന്‍ഡ് ജില്‍ വരെ ആറ് ചിത്രങ്ങളിലും കാളിദാസ് ജയറാമിന് ബോക്‌സ് ഓഫിസില്‍ ഒരു വലിയ ചലനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അത് കൊണ്ടുതന്നെ മികച്ച ചിത്രങ്ങളിലൂടെ ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് താരമെന്നാണ് കരുതുന്നത്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Kalidas Jayaram and Mia join for Vinil Vargese Film

People looking for online information on Kalidas Jayaram, Mia George will find this news story useful.