സ്വന്തം പ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ജയസൂര്യ. സിനിമയോടുള്ള താരത്തിന്റെ ഡെഡിക്കേഷന്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. എന്നാല്‍ താന്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി ജോലി ചെയ്ത കാലം ഓര്‍ത്തെടുത്തിരിക്കുകയാണ് ജയസൂര്യ.
ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ജയസൂര്യ തന്റെ പഴയകാല ഓര്‍മ പങ്കുവച്ചത്. ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി പ്രത്യക്ഷപ്പെട്ട സിനിമയിലെ ചിത്രമാണ് ജയസൂര്യ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാണിച്ചത്.
ദിലീപ് നായകനായ 'ത്രീ മെന്‍ ആര്‍മി' എന്ന ചിത്രത്തിലെ ഒരു രംഗത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെട്ടത്. എറണാകുളം കവിത തീയേറ്ററില്‍ വച്ച് ചിത്രീകരിച്ച ഒരു രംഗത്തില്‍ ഇന്ദ്രന്‍സിനൊപ്പം ഇരിക്കുന്നതായിട്ടാണ് ജയസൂര്യ ചിത്രത്തില്‍ വരുന്നത്. താന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള സിനിമയാണത് എന്നാണ് ജയസൂര്യ പറയുന്നത്.
ചിത്രത്തില്‍ ഇടത്തു നിന്ന് ആദ്യത്തെയാളാണ് ജയസൂര്യ.
യൂട്യൂബില്‍ നിന്ന് സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിച്ചതാണ് ചിത്രമെന്നും ഇടയ്ക്ക് താന്‍ ആ രംഗങ്ങള്‍ എടുത്ത് നോക്കുമെന്നും ജയസൂര്യ പറയുന്നു. ഗ്രാമപഞ്ചായത്ത് എന്ന ചിത്രത്തിലും താന്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
1995-ല്‍ പുറത്തിറങ്ങിയ ത്രീ മെന്‍ ആര്‍മി സംവിധാനം ചെയ്തിരിക്കുന്നത് നിസാര്‍ ആണ്. ദിലീപ്, പ്രേംകുമാര്‍, ഇന്ദ്രന്‍സ്, ദേവയാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.