സുരേഷ് ഗോപിയുടെ ഡയലോഗിന് ട്വിസ്റ്റ് നല്‍കി കയ്യടി നേടി മകന്‍; 'തൃശ്ശൂര്‍ ഞാനങ്ങ് എടുക്കുവാ...'

Home > Malayalam Movies > Malayalam Cinema News

By |

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും ഹിറ്റ് ഡയലോഗുകളില്‍ ഒന്നായിരുന്നു തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ സുരേഷ് ഗോപിയുടെ 'തൃശ്ശൂര്‍ ഡയലോഗ്'.  'ഈ തൃശ്ശൂര്‍ എനിക്ക് വേണം, നിങ്ങള്‍ ഈ തൃശ്ശൂര്‍ എനിക്ക് തരണം, ഈ തൃശ്ശൂര്‍ ഞനങ്ങ് എടുക്കുവാ...' എന്നായിരുന്നു ഒരു പ്രചാരണ പരിപാടിക്കിടെ സുരേഷ് ഗോപി വോട്ടര്‍മാരോട് പറഞ്ഞത്.

Gokul Suresh present Suresh Gopi's viral dialogue

സോഷ്യല്‍മീഡിയയിലും പുറത്തും ആ ഡയലോഗ് വലിയ ഹിറ്റ് ആയിരുന്നു. ഇപ്പോഴിയതാ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷനും അതേ ഡയലോഗിന് കയ്യടി വാങ്ങുകയാണ്. ഡയലോഗ് അതേ പോലെ ആവര്‍ത്തിക്കാതെ സ്ഥലപ്പേര് മാറ്റി ട്വിസ്റ്റ് നല്‍കിയാണ് ഗോകുല്‍ പറയുന്നത്. ഇക്ബാല്‍ കോളജില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഗോകുലിന്റെ പ്രകടനം.

'ഈ ഇക്ബാല്‍ കോളജ് എനിക്ക് വേണം.... ഈ ഇക്ബാല്‍ കോളജ് ഞാനിങ്ങ് എടുക്കുവാ' എന്നാണ് ഗോകുല്‍ പറയുന്നത്.

ഫ്രൈഡേ ഫിലിംസ് നിര്‍മിച്ച മുദ്ദുഗൗവിലൂടെയാണ് ഗോകുല്‍ സുരേഷ് സിനിമയിലേക്ക് എത്തുന്നത്.  അജയ് വാസുദേവ് സംവിധാനം ചെയ്ത 2017 ലെ ക്രിസ്മസ് ചിത്രമായ മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തിലേയും ഒരു പ്രധാന വേഷം ഗോകുലിനായിരുന്നു. മലയാളത്തില്‍ ഇതുവരെ ഗോകുല്‍ എട്ടോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Gokul Suresh present Suresh Gopi's viral dialogue

People looking for online information on Gokul Suresh will find this news story useful.