ട്രാന്‍സിലേക്ക് കൂട്ടിക്കൊണ്ട് പോവുന്ന വിനായകന്റെ മാന്ത്രികത; ടൈറ്റില്‍ സോങ്ങ് പുറത്ത്

Home > Malayalam Movies > Malayalam Cinema News

By |

ട്രാന്‍സ് ചിത്രത്തിന്റെ മൂഡിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോവുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടകമാണ് ചിത്രത്തിന്റെ ടൈറ്റില്‍ മ്യൂസിക്. സിനിമകണ്ടിറങ്ങിയ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ടൈറ്റില്‍ മ്യൂസിക് പുറത്ത് വിട്ടിരിക്കുകയാണ് മ്യൂസിക്247.

Fahad Faasil film Trance's most awaited title track released

വിനായകനാണ് ട്രാക്ക് കമ്പോസ് ചെയ്തിരിക്കുന്നത്. കമ്മട്ടിപ്പാടം എന്ന സിനിമയില്‍ പുഴുപുലികള്‍ എന്ന ഗാനത്തിന് ശേഷം വിനായകന്‍ ചിട്ടപ്പെടുത്തിയ ഈ ടൈറ്റില്‍ സോങില്‍ പാടിയതും അദ്ദേഹം തന്നെയാണ്.

പ്രേക്ഷകരെ ഒരു ട്രാന്‍സ് മൂഡിലേക്ക് കൊണ്ട് പോവുന്ന തരത്തിലുള്ള സംഗീതമാണ് ടൈറ്റില്‍ ട്രാക്കിലുള്ളത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിജുവിന്റെ മാനസികാവസ്ഥയിലേക്കും ചിന്തകളിലേക്കും കാഴ്ചക്കാരനെ എളുപ്പം കണക്ട് ചെയ്യാന്‍ ഈ സംഗീതത്തിലൂടെ സാധിക്കുന്നുണ്ട്.

അതേസമയം, ട്രാന്‍സ് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഏഴുവര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ട്രാന്‍സിലൂടെ. ഫഹദിന് പുറമെ,

വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു. അമല്‍ നീരദാണ് ഛായാഗ്രഹണം.

ട്രാന്‍സിലേക്ക് കൂട്ടിക്കൊണ്ട് പോവുന്ന വിനായകന്റെ മാന്ത്രികത; ടൈറ്റില്‍ സോങ്ങ് പുറത്ത് VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Fahad Faasil film Trance's most awaited title track released

People looking for online information on Fahad Fazil, Trance, Vinayakan will find this news story useful.