ആശാ ശരത്തിന്റെ ഭർത്താവിനെ കാണാനില്ല!

Home > Malayalam Movies > Malayalam Cinema News

By |

സിനിമാ താരം ആശാ ശരത്ത്‌ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ ആണ്‌ ഇന്നു വൈറലായിക്കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ 45 ദിവസമായി ഭർത്താവിനെക്കുറിച്ചൊരു വിവരവുമില്ലെന്നും, എന്തെങ്കിലും അറിയുകയാണെങ്കിൽ കട്ടപ്പന പോലീസ്‌ സ്റ്റേഷനിൽ വിവരമറിയിക്കണമെന്നുമാണ്‌ ആശ എഫ്‌ ബി ലൈവിലൂടെ പറയുന്നത്‌. പിന്നീടാണ്‌ കഥയുടെ ട്വിസ്റ്റ്‌. അദ്ദേഹത്തിന്റെ പേര്‌ സക്കറിയ എന്നാണെന്നും തബല ആർട്ടിസ്റ്റാണെന്നും വിശദീകരിച്ചപ്പോൾ ആകെ കൺഫ്യൂഷനായല്ലോ എന്ന അവസ്ഥയായി ലൈവ്‌ കണ്ടുകൊണ്ടിരുന്നവർക്ക്‌. എവിടെ എന്നുള്ളതാണ്‌ ഞങ്ങളാർക്കും അറിയാത്തത്‌ എന്നു പല തവണ ലൈവിലൂടെ ആവർത്തിക്കുന്നുമുണ്ട്‌.

Asha Sharath new movie Evidey, Director K K Rajeev

മേക്ക്‌ അപ്‌ ഒന്നുമില്ലാതെ കരഞ്ഞു കലങ്ങിയ മുഖത്തോടെയുള്ള ആശയുടെ ലൈവ്‌ ടെൻഷനോടെ മാത്രമേ കാണാനാകൂ. ലൈവിന്റെ അവസാനം വരെ കണ്ടിരിക്കുന്നവർക്കേ ഇത്‌ 'എവിടെ' എന്ന സിനിമയുടെ പ്രൊമോഷൻ ആണെന്നു മനസിലാകൂ.

കെ കെ രാജീവ്‌ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ബോബി-സഞ്ജയ് ആണ്‌ തയ്യാറാക്കിയത്‌. ഏതായാലും വീഡിയോ വൈറലായെങ്കിലും ഇങ്ങനൊക്കെയാണൊ പ്രൊമോഷൻ നടത്തേണ്ടത്‌ എന്ന വിമർശ്ശനവും കമന്റുകളിൽ കാണാം. നെഗറ്റീവ് കമന്റുകളുടെ എണ്ണം കൂടിയതോടെ വീഡിയോയുടെ പേരുമാറ്റി 'എവിടെ പ്രൊമോഷൻ വീഡിയോ' എന്നാക്കിയിട്ടുണ്ട്. സംവിധായകൻ രഞ്ജിത്ത്ശ ങ്കർ അടക്കമുള്ള പ്രമുഖർ വീഡിയോയ്ക്ക്‌ കമന്റിട്ടുണ്ട്‌. പേടിപ്പിച്ചു കളഞ്ഞല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .

 

 

ആശാ ശരത്തിന്റെ ഭർത്താവിനെ കാണാനില്ല! VIDEO

Asha Sharath new movie Evidey, Director K K Rajeev

People looking for online information on Aasha, Asha Sharath, Bobby-Sanjay, K K Rajeev, Karikku cap challenge will find this news story useful.