വിജയ്‌ക്കൊപ്പം ശങ്കര്‍ ചിത്രം; സംവിധായകന്റെ ആവേശകരമായ വെളിപ്പെടുത്തല്‍

Home > Malayalam Movies > Malayalam Cinema News

By |

വിജയ് ചിത്രം മാസ്റ്റര്‍ റിലീസിനൊരുങ്ങുകയാണ്. പാട്ടും പോസ്റ്ററുമൊക്കെയായി ചിത്രത്തിന്റെ പ്രൊമോഷന്‍ പൊടിപൊടിക്കുകയാണ്. ഇപ്പോഴിതാ വിജയ്‌യുടെ മറ്റൊരു ചിത്രത്തെക്കുറിച്ചുള്ള ആവേശകരമായ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുകയാണ്.

Vijay's Thalapathy 65 may be with Shankar: Director talks

വിജയ്‌ക്കൊപ്പം ഒരു ചിത്രം ഉടന്‍ ഉണ്ടാവുമെന്നാണ് സംവിധായകന്‍ ശങ്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സ് ഗോള്‍ഡ് അവാര്‍ഡ്‌സ് വേദിയില്‍ വച്ചാണ് ശങ്കര്‍ ഇക്കാര്യം പറഞ്ഞത്. വിജയ്‌ക്കൊപ്പമുള്ള അടുത്ത ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞാനും തയ്യാര്‍, അദ്ദേഹവും തയ്യാര്‍, ഏത് നിമിഷവും അത് സംഭവിക്കാം' എന്നായിരുന്നു ശങ്കറിന്റെ മറുപടി.

ഇതോടെ വിജയ്‌യുടെ അടുത്ത ചിത്രം ദളപതി 65-ന്റെ സംവിധായകന്‍ ശങ്കര്‍ ആയിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. വിജയ്‌യുടെ അറുപത്തി നാലാമത്തെ ചിത്രമാണ് മാസ്റ്റര്‍. അറുപത്തി അഞ്ചാം ചിത്രമായ ദളപതി 65-നെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. നിരവധി സംവിധായകരുടെ പേരാണ് ദളപതി 65-ഉമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നത്. അതിനിടെയിലാണ് ശങ്കറിന്റെ വെളിപ്പെടുത്തല്‍. എന്തായാലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്ത് വന്നിട്ടില്ല.

വിജയ്‌ക്കൊപ്പം ശങ്കര്‍ ചിത്രം; സംവിധായകന്റെ ആവേശകരമായ വെളിപ്പെടുത്തല്‍ VIDEO

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Vijay

OTHER NEWS STORIES

RELATED LINKS

Vijay's Thalapathy 65 may be with Shankar: Director talks

People looking for online information on Vijay will find this news story useful.