വിജയ് സേതുപതിയോട് ഉമ്മ ചോദിച്ച് വാങ്ങി വിജയ്; മറ്റൊരു ട്രെന്‍ഡിംഗ് ഫോട്ടോ ഒരുങ്ങുന്നു

Home > Malayalam Movies > Malayalam Cinema News

By |

ദളപതി വിജയ്‌യുടെ മാസ്റ്ററിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും അത്രത്തോളം ആഘോഷമാക്കുകയാണ് ആരാധകര്‍. അതിനിടെ ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍ കാരണം സിനിമയുമായി ബന്ധമില്ലാത്തവരില്‍ നിന്ന് പോലും വലിയ പിന്തുണ വിജയ്ക്ക് ലഭിച്ചു.

ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം ഷൂട്ടിംഗ് ലൊക്കേഷനില്‍ തിരിച്ചെത്തിയ വിജയ് ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫി തെന്നിന്ത്യയാകെ ട്രെന്‍ഡിംഗ് ആയിരുന്നു. അതിന് ശേഷം വിജയ് ആലപിച്ച് പുറത്തിറങ്ങിയ മാസ്റ്ററിലെ പാട്ട് 'കുട്ടി കഥൈ'യും ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ മാസ്റ്ററിന്റെ ലൊക്കേഷനില്‍ മറ്റൊരു ട്രൈന്‍ഡിംഗ് ഫോട്ടോ കൂടെ ഒരുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാസ്റ്റര്‍ ലൊക്കേഷനില്‍ വച്ച് വിജയ് സേതുപതി ദളപതി വിജയ്‌യെ കെട്ടിപ്പിടിച്ച് ഉമ്മവച്ച അപൂര്‍വ്വ ചിത്രമാണ് പുറത്ത് വരാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ട്. ലൊക്കേഷനില്‍ വച്ച് ആര്‍ട്ട് ഡയറക്ടര്‍ സതീഷ് കുമാറിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് ഈ അപൂര്‍വ്വ നിമിഷമൊരുങ്ങിയത്. രണ്ട് താരങ്ങളുടെ ഈ സ്‌നേഹ നിമിഷത്തിന്റെ ചിത്രം ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് കരുതുന്നത്.

ഷൂട്ടിംഗിനിടെ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ മുഴുവന്‍ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. പിറന്നാളുകാരനായ കലാ സംവിധായകനെ വിജയ് സേതുപതി തന്റെ  സ്ഥിരം രീതിയില്‍ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി. ഇത് കണ്ട് നിന്ന വിജയ് തമാശ രൂപേണ തനിക്കും ഒരെണ്ണം തരുമോ എന്ന് ചോദിച്ചെന്നും ഉടന്‍ തന്നെ വിജയ് സേതുപതി ദളപതിയെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. യൂണിറ്റിലെ മുഴുവന്‍ പേരും ആവേശപൂര്‍വ്വം കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്താണ് ഈ ഹാപ്പി മൊമന്റിനെ സ്വീകരിച്ചത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍. വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ ഒന്നിക്കുന്നു. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വി.ജെ രമ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളായിട്ടുണ്ട്.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Vijay gets a Master-Kiss from Vijay Sethupathy

People looking for online information on Master, Vijay, Vijay Sethupathi will find this news story useful.