തണ്ണീര്‍ മത്തനിലെ അശ്വതി ടീച്ചര്‍ ശ്രീ രഞ്ജിനിയുടെ വിവാഹം കഴിഞ്ഞു; വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ അശ്വതി ടീച്ചര്‍ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയയായ നടി ശ്രീ രഞ്ജിനി വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശി രഞ്ജിത്ത് പി. രവീന്ദ്രനാണ് വരന്‍. അള്ള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബിലഹരിയുടെ സഹോദരിയാണ് അങ്കമാലി സ്വദേശിയായ ശ്രീ രഞ്ജിനി.

Thanneer Mathan actress Sree Ranjini got Married

മൂക്കുത്തി എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് ശ്രീ രഞ്ജിനി ശ്രദ്ധ നേടുന്നത്. അഖില്‍ അനില്‍ കുമാറിന്റെ 'ദേവിക പ്ലസ് ടു ബയോളജി' എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധേയമായി. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ആണ് ആദ്യ സിനിമ. ചിത്രത്തിലെ അശ്വതി ടീച്ചര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രീ രഞ്ജിനിയുടെ അമ്മ രമാ ദേവിയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

നര്‍ത്തകി കൂടിയാണ് ശ്രീ രഞ്ജിനി. കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദം നേടിയ ശ്രീരഞ്ജിനി ഒരു സ്‌കൂളില്‍ നൃത്താധ്യാപികയായി ജോലി ചെയ്യുകയാണ്.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

OTHER NEWS STORIES

Thanneer Mathan actress Sree Ranjini got Married

People looking for online information on Thanneer Mathan Dinangal will find this news story useful.