ഷൂട്ടിംഗിനിടെ തല അജിത്തിന് പരിക്ക്; പ്രാര്‍ത്ഥനയോടെ ആരാധകര്‍

Home > Malayalam Movies > Malayalam Cinema News

By |

തമിഴ് നടന്‍ അജിത്തിന് ഷൂട്ടിംഗിനിടെ പരിക്ക്. പുതിയ ചിത്രമായ 'വാലിമൈ'യുടെ ചിത്രീകരണത്തിനിടെയാണ് അജിത്തിന് പരിക്കേറ്റത്. ബൈക്ക് സ്റ്റണ്ടിംഗ് സീനുകളുടെ ഷൂട്ടിനിടെയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരിക്ക് സാരമല്ലെന്നും ഷൂട്ടിംഗ് തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെയാണ് സംഭവം. അജിത്ത് റൈഡ് ചെയ്തിരുന്ന ബൈക്ക് തെന്നിയാണ് അപകടമുണ്ടായത്. അപകടം വകവെക്കാതെ അദ്ദേഹം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെന്നും അതിന് ശേഷം മാത്രമാണ് ഡോക്ടറെ കണ്ടതെന്നുമാണ് ലൊക്കേഷനില്‍ നിന്നുള്ള വിവരം.

ഇതിന് മുമ്പും അജിത്തിന് ഷൂട്ടിംഗിനിടെ അപകടം പറ്റിയിട്ടുണ്ട്. ആരംഭം ചിത്രീകരണത്തിനിടെ താരത്തിന് പരിക്ക് പറ്റിയതും വാര്‍ത്തയായിരുന്നു. വേതാളം ഷൂട്ടിംഗിനിടെ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് അജിത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയമാവേണ്ടി വന്നിരുന്നു.

ഇപ്പോഴുള്ള പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ആരാധകര്‍ ആശങ്കയിലാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമായി അവര്‍ തങ്ങളുടെ ആശങ്ക പങ്കുവെക്കുന്നുണ്ട്. #GetWellSoonTHALA എന്ന ഹാഷ്ടാഗിലൂടെ ട്വിറ്ററില്‍ അജിത്തിനായുള്ള പ്രാര്‍ഥനകള്‍ പങ്കുവെക്കുകയാണ് ആരാധകര്‍.

 

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Thala Ajith get injured in shooting; Fans Pray for Recovery

People looking for online information on Ajith Kumar will find this news story useful.