ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലെത്തിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ഒരു കുടുംബ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം ബോക്‌സ് ഓഫിസില്‍ വലിയ കലക്ഷന്‍ നേടി മുന്നേറുകയാണ്.
25 കോടിയാണ് ചിത്രം ഇതുവരെ കലക്ട് ചെയ്തത്. വേള്‍ഡ് ഗ്രോസ് തുകയാണിത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ വേഫേറര്‍ ഫിലിംസ് ആണ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഒരു ഫാമിലി ചിത്രത്തെ സംബന്ധിച്ച് വളരെ മികച്ച കലക്ഷനാണിത്.
'ഞങ്ങള്‍ ഒരു നല്ല ചിത്രം എടുക്കാന്‍ തീരുമാനിച്ചു. അതിന് അര്‍ഹിക്കുന്ന സ്‌നേഹം നിങ്ങള്‍ തിരിച്ച് നല്‍കി.' എന്നാണ് കലക്ഷന്‍ പോസ്റ്ററിനൊപ്പം വേഫേറര്‍ ഫിലിംസ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രത്തില്‍ അദ്ദേഹം പ്രധാന വേഷത്തില്‍ എത്തുകയും ചെയ്യുന്നുണ്ട്. കല്ല്യാണി പ്രിയദര്‍ശന്‍ ആദ്യമായി മലയാളത്തില്‍ നായികയാവുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.