ആഭരണങ്ങള്‍ എന്റേത്, അടുത്തുള്ള സുന്ദരന്‍ സ്വന്തം താടിക്കാരന്‍; പുതു ലുക്കില്‍ സുപ്രിയ

Home > Malayalam Movies > Malayalam Cinema News

By |

സിനിമയില്‍ ഇല്ലെങ്കിലും താരപ്രഭയുള്ള വ്യക്തിയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. തന്റേതായ വ്യക്തിത്വം കൊണ്ട് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് സുപ്രിയ. ഒരു അവാര്‍ഡ് ചടങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍മീഡിയയില്‍ വീണ്ടും ശ്രദ്ധേയയായിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍.

വ്യത്യസ്തമായ കോസ്ട്യൂമില്‍ ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന തന്റെ ഫോട്ടോയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിക്കൊപ്പം നില്‍ക്കുന്ന മറ്റൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

'സ്റ്റൈലിംഗ് ഞാന്‍, ആഭരണങ്ങള്‍ എന്റേത്, കൂടെ നില്‍ക്കുന്ന സുന്ദരന്‍ എന്റെ സ്വന്തം താടിക്കാരന്‍' എന്നാണ് സുപ്രിയ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ആടുജീവിതത്തിനായുള്ള പുതിയ ലുക്കിലാണ് പൃഥ്വി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മുടിയും താടിയും നീട്ടിവളര്‍ത്തിയ പൃഥ്വിയെ സുപ്രിയ താടിക്കാരന്‍ എന്നാണ് വിളിക്കുന്നത്.

ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതം മാര്‍ച്ചില്‍ വീണ്ടും ഷൂട്ടിംഗ് തുടങ്ങുമെന്നും അത്തരമൊരു വലിയ ചിത്രത്തിന് വെണ്ടി 'സീറോ-കോമ്പ്രമൈസ്' അപ്രോച്ചാണ് താന്‍ സ്വീകരിച്ചിരിക്കുന്നതെന്നും പൃഥ്വിരാജ് ഈയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജോര്‍ദ്ദാന്‍, ഈജിപ്ത് എന്നീ പ്രധാന ലൊക്കേഷനുകള്‍ക്ക് പുറമെ ചിത്രത്തിന്റെ കുറച്ച് ഭാഗം ഇന്ത്യയിലും ചിത്രീകരിക്കും. സെപ്തംബറില്‍ പൂര്‍ത്തിയാവുന്ന ആടുജീവിതത്തിന് ശേഷം മാത്രമേ ഏതെങ്കിലും പുതിയ ചിത്രം ഇനി ആരംഭിക്കൂ എന്നും പൃഥ്വി പറഞ്ഞിരുന്നു.

 

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Prithviraj

Supriya Menon shared a photo in different look

People looking for online information on Prithviraj will find this news story useful.