സുനില്‍ ഷെട്ടി ചന്ദ്രോത്ത് പണിക്കരായെത്തുന്നു; മരയ്ക്കാറിലെ പുതിയ കാരക്ടര്‍ പോസ്റ്റര്‍

Home > Malayalam Movies > Malayalam Cinema News

By |

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം 'മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം'ത്തിലെ സുനില്‍ ഷെട്ടിയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നു. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സുനില്‍ ഷെട്ടി അവതരിപ്പിക്കുന്നത്. പടച്ചട്ടയണിഞ്ഞ് തലപ്പാവ് വച്ച് ഒരു യോദ്ധാവിന്റെ വേഷത്തിലാണ് സുനില്‍ ഷെട്ടി പോസ്റ്ററില്‍.

ആശിര്‍വാദ് സിനിമാസാണ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. അടുത്തിടെ ഇറങ്ങിയ മാമാങ്കത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരും ചന്ദ്രോത്ത് പണിക്കര്‍ എന്നായിരുന്നു. അതേ ചന്ദ്രോത്ത് പണിക്കരാണോ ഇതും എന്നാണ് പേരിലെ സാമ്യം കാരണം ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ചോദിക്കുന്നത്.

മാര്‍ച്ച് ഇരുപതിനാണ് ചിത്രം റിലീസിനെത്തുന്നത്. മലയാളം കണ്ട ഏറ്റവും വലിയ റിലീസായി മരയ്ക്കാറെ മാറ്റാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം. അഞ്ചു ഭാഷകളിലായി വൈഡ് റിലീസ് ആണ് ചിത്രത്തിനുണ്ടാവുക. അന്‍പതിലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെല്‍വന്‍, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഒപ്പം എന്ന ത്രില്ലര്‍ ചിത്രത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ആണിത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാഹുബലിയുടെ കലാസംവിധാനം സംവിധാനം നിര്‍വഹിച്ച സാബു സിറിള്‍ ആണ്. ഈ ചിത്രത്തിന്റെയും കലാസംവിധാനം കൈകാര്യം ചെയ്യുന്നത്.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Sunil Shetty as Chandroth Panicker in Mohanlal's Maraykkar

People looking for online information on Mohanlal, Sunil shetty will find this news story useful.