'പമ്പയാറിന്‍ പനിനീര്‍ കടവില്‍'; സിതാരയെ പാട്ടുപഠിപ്പിച്ച് ക്യൂട്ട് റിതു; വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

മലയാളികളുടെ പ്രിയ ഗായികയാണ് സിതാര. സോഷ്യല്‍ മീഡിയയിലും സജീവമായ സിതാര തന്റെ കുടുംബ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്. അതിനാല്‍ തന്നെ സിതാരയുടെ മകള്‍ സാവന്‍ റിതുവിനെയും ആരാധകര്‍ക്ക് പരിചിതമാണ്. ഇപ്പോഴിതാ അമ്മയെ പാട്ട് പഠിപ്പിക്കുന്ന റിതുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മുത്തശ്ശി എന്ന ചിത്രത്തിലെ 'പമ്പയാറിന്‍ പനിനീര്‍ കടവില്‍' എന്ന പാട്ടാണ് മകള്‍ സിതാരയ്ക്ക് പാടിക്കൊടുക്കുന്നത്. ചിരിയടക്കിക്കൊണ്ട് മകള്‍ പാടിക്കൊടുക്കുന്നത് സിതാരയും ഏറ്റുപാടുന്നു. പാട്ട് തെറ്റിയാല്‍ അടിക്കുമെന്ന് കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട് റിതു. 'കുഞ്ഞി കൈ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു  കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോള്‍ തമാശകളിച്ചാല്‍ ആര്‍ക്കായാലും ദേഷ്യം വരും, സ്വാഭാവികം.'  എന്ന കുറിപ്പുമായാണ് സിതാര വീഡിയോ ഷെയര്‍ ചെയ്തത്.

ഇതിനു മുമ്പും സാവന്‍ പാട്ടുപാടി ആരാധകരുടെ മനം കവര്‍ന്നിട്ടുണ്ട്. കുറച്ച് നാള്‍ മുമ്പ് ഗായിക അഭയ ഹിരണ്‍മയിയ്‌ക്കൊപ്പം മോഹമുന്തിരി എന്ന പാട്ടുപാടി റിതു വൈറലായിരുന്നു. സിതാരയ്‌ക്കൊപ്പം ഉയരെയിലെ 'നീ മുകിലോ' എന്ന പാട്ട് പാടിയും റിതു ആരാധക ഹൃദയം കവര്‍ന്നിരുന്നു.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Sithara krishnakumar and her Daughter sings a cute song

People looking for online information on Sithara Krishnakumar will find this news story useful.