'ഏത് പാട്ടും വലിച്ച് നീട്ടി കൊടുക്കുന്ന എലാസ്റ്റിക് ചേട്ടന്‍'; സെല്‍ഫ് ട്രോളുമായി ഹരീഷ്

Home > Malayalam Movies > Malayalam Cinema News

By |

ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍മീഡിയയില്‍ ഹിറ്റ് ആയ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചാണ് ഹരീഷ് ആരാധകരുടെ ഹൃദയം കവര്‍ന്നത്.

Singer Harish Shivaramakrishnan's self troll

എന്നാല്‍ ഇതേ ശൈലി തന്നെ ഹരീഷിന് നിരവധി വിമര്‍ശകരെയും നേടിക്കൊടുത്തിട്ടുണ്ട്. പാട്ടുകള്‍ വലിച്ചു നീട്ടി നശിപ്പിക്കുന്നു എന്നാണ് വിമര്‍ശകരുടെ ആരോപണം. ചിലര്‍ വിമര്‍ശനവും വിട്ട് ഹരീഷിനെതിരെയുള്ള സൈബര്‍ ആക്രമണത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു.

ഇപ്പോഴിതാ, വിമര്‍ശകര്‍ക്ക് മറുപടിയായി സെല്‍ഫ് ട്രോളുമായെത്തിയിരിക്കുകയാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. സ്വയം ഇലാസ്റ്റിക് ഏട്ടന്‍ എന്ന് വിശേഷിപ്പിച്ചാണ് ഗായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് കുറിച്ചിരിക്കുന്നത്.

'ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൗജന്യമായി.

ബന്ധപ്പെടുക: എലാസ്ടിക്ക് ഏട്ടന്‍, ഷോറണൂര്‍.' - ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിനടിയില്‍ ഹരീഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. 'നിങ്ങള്‍ പാട് മനുഷ്യാ.. യൂട്യൂബ് ഡൗണ്‌ലോഡ് ലിസ്റ്റില്‍ ആകെ ഉള്ളത് നിങ്ങളും , ഗായത്രി അശോകനും (ചരിത്രം എന്നിലൂടെ) പിന്നെ ആരാധികയുമാണ്..' എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

'ആരോ ചെയ്തു വെച്ചത് വലിച്ച് നീട്ടുമ്പോഴാണ് വിമര്‍ശനം ഉണ്ടാവുന്നത് ഇവരുടെ ഒക്കെ വായടയ്ക്കാന്‍ സ്വന്തമായൊന്നു ചെയ്തു കാണിക്കൂ.' എന്ന തരത്തില്‍ വിമര്‍ശനങ്ങളും വരുന്നുണ്ട്.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

OTHER NEWS STORIES

Singer Harish Shivaramakrishnan's self troll

People looking for online information on Harish Sivaramakrishnan will find this news story useful.