നിര്‍മാണം മുടങ്ങിയ ചിത്രങ്ങളുമായി ഷെയ്ന്‍ നിഗം സഹകരിക്കുമെന്നും നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഷെയ്ന്‍ നിഗം ഉറപ്പ് നല്‍കിയതായി അമ്മ ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ നടന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് പ്രശ്‌ന പരിഹാരത്തിന് ധാരണയായത്. മാതൃഭൂമി ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ സമ്മതിച്ചെന്നും ധാരണ സംബന്ധിച്ച കാര്യങ്ങള്‍ ഉടന്‍ നിര്‍മാതാക്കളെ അറിയിക്കുമെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നിര്‍മാതാക്കള്‍ ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്കു നീങ്ങാനുള്ള സാധ്യത തെളിഞ്ഞു.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ നിഗമാണ് കരാര്‍ ലംഘിച്ച് കൂടുതല്‍ തുക പ്രതിഫലം ആവശ്യപ്പെടുന്നതെന്ന് നിര്‍മാതാക്കളുടെ സംഘടന ഇന്നലെ ആരോപിച്ചിരുന്നു. ഷെയ്ന്‍ കരാര്‍ ലംഘിച്ചതിന് കൃത്യമായ തെളിവുകളുണ്ടെന്നും ആവശ്യമെങ്കില്‍ അവ പുറത്ത് വിടുമെന്നും നിര്‍മാതാക്കള്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
'ഷെയ്ന്‍ അവസാനമായി പറഞ്ഞത് 45 ലക്ഷം രൂപ തന്നാലേ ഡബ് ചെയ്യൂ എന്നാണ്. ഇത് അനീതിയാണ്. 45 ലക്ഷം എന്നത് 04-07-2019 ല്‍ കരാറ് ചെയ്ത കുര്‍ബാനിയുടെ എഗ്രിമെന്റ് പ്രകാരമുള്ള തുകയാണ്. അതിനും ഒന്നര വര്‍ഷം മുമ്പ് കരാര്‍ ചെയ്ത ചിത്രത്തിന് ഇപ്പോള്‍ വാങ്ങുന്ന അതേ പ്രതിഫലം കിട്ടണം എന്ന് പറയുന്നത് അനീതിയാണ്. ഇത് സംബന്ധിച്ച് അമ്മയുടെ നേതൃത്വത്തെ കാര്യങ്ങല്‍ ധരിപ്പിച്ചിട്ടുണ്ട്.' എന്നാണ് ഇന്നലെ നിര്‍മാതാക്കളുടെ സംഘടന ഇന്നലെ പറഞ്ഞത്.
ഷെയ്ന്‍ നായകനായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മുടങ്ങുകയും, വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മാതാക്കളുടെ സംഘടന ഷെയ്‌ന് നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഈ ചിത്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാത്ത പക്ഷം ഷെയ്‌നുമായി വിട്ടുവീഴ്ചയില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.