ഷെയ്ന്‍ നിഗം വിഷയവുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയും താര സംഘടനയായ അമ്മയും തമ്മിലുള്ള ചര്‍ച്ച പരാജയമെന്നും മുടങ്ങിയ ചിത്രങ്ങളുടെ നഷ്ടപരിഹാരമായി നിര്‍മാതാക്കള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നും മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടയ്ക്ക് വച്ച് മുടങ്ങിയ ചിത്രങ്ങളായ ഖുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളുടെ നഷ്ടങ്ങള്‍ക്ക് പരിഹാരമായി ഷെയ്ന്‍ നിഗം നിര്‍മാതാക്കള്‍ക്ക് ഒരു കോടി രൂപ നല്‍കണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. ഇത് മോശമായ കീഴ്‌വഴക്കമാണെന്നും അത് നല്‍കാന്‍ തയ്യാറല്ലെന്നും അമ്മ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഷെയ്ന്‍ നിഗത്തിന് ഇനിയും നിര്‍മാതാക്കളുടെ കയ്യില്‍ നിന്ന് പണം ലഭിക്കാനുണ്ട്. സിനിമ പൂര്‍ത്തിയായ ശേഷം മതി മുഴുവന്‍ പ്രതിഫലം നല്‍കുന്നത് എന്ന ഉറപ്പ് വരെ നിര്‍മാതാക്കള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ പറയുന്നത് നടക്കാത്ത കാര്യമാണ്.' - ഇടവിള ബാബു പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ചര്‍ച്ച പരാജയപ്പെട്ടതോടെ ഷെയ്‌നിന് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.