അവാര്‍ഡ് വാങ്ങി ഷെയിന്‍ നിഗത്തിന്റെ പാട്ട്; പ്രസംഗത്തില്‍ ത്രില്ലടിച്ച് ധനുഷും നിവിനും

Home > Malayalam Movies > Malayalam Cinema News

By |

ഷെയിന്‍ നിഗത്തിന്റെ കരിയറിലെ മികച്ച വര്‍ഷമായിരുന്നു 2019. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, ഓള്, വലിയ പെരുന്നാള്‍ എന്നിങ്ങനെ ശ്രദ്ധേയമായ മികച്ച ചിത്രങ്ങളില്‍ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ബിഹൈന്‍ഡ്‌വുഡ്‌സ് ഗോള്‍ഡ് പുരസ്‌കാരത്തില്‍ മികച്ച നടനുള്ള ജൂറി പുരസ്‌കാരവും ഷെയിന്‍ നിഗം കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ പുരസ്‌കാര വേദിയില്‍ ഷെയിന്‍ നിഗത്തിന്റെ അടിപൊളി പാട്ടിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സ് ഗോള്‍ഡ്.

പുരസ്‌കാരം ഉമ്മയ്ക്കും സഹോദരിമാര്‍ക്കും സമര്‍പ്പിക്കുന്നുവെന്നാണ് അവാര്‍ഡ് സ്വീകരിച്ച് ഷെയിന്‍ നിഗം പറഞ്ഞത്. തുടര്‍ന്ന് നടന്ന പ്രസംഗം വേദി നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്. അറിയാവുന്ന തമിഴിലായിരുന്നു ഷെയിന്‍ നിഗത്തിന്റെ പ്രസംഗം.

'എനിക്കൊപ്പം നിന്നതിനും തോറ്റ് കൊടുക്കാത്തതിനും ഞാന്‍ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താവണമെന്ന് ആദ്യം നിങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാന്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കും.' - ഷെയിന്‍ പറഞ്ഞു.

ഷെയിനിന്റെ പ്രസംഗം അത്ഭുതത്തോടെയും ത്രില്ലിംഗ് ആയിട്ടുമാണ് സദസിലുണ്ടായിരുന്ന ധനുഷും നിവിന്‍ പോളിയും ഉള്‍പ്പടെയുള്ളവര്‍ കണ്ടത്. മഞ്ജു വാര്യര്‍, വിജയ് ദേവരകൊണ്ട, അമല പോള്‍, പാര്‍ഥിപന്‍, രശ്മിക മന്ദാന തുടങ്ങിയ വലിയ താരനിര സദസിലുണ്ടായിരുന്നു.

അവതാരകര്‍ ആവശ്യപ്പെട്ടപ്പോള്‍ മനോഹരമായ ഒരു തമിഴ് പ്രണയഗാനവും പാടിയാണ് ഷെയിന്‍ നിഗം വേദി വിട്ടത്.

അവാര്‍ഡ് വാങ്ങി ഷെയിന്‍ നിഗത്തിന്റെ പാട്ട്; പ്രസംഗത്തില്‍ ത്രില്ലടിച്ച് ധനുഷും നിവിനും VIDEO

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Shane Nigam Goosebumps Speech at Behindwoods Gold Awards

People looking for online information on Shane Nigam will find this news story useful.