രജനീകാന്തിന്റെ ദര്‍ബാറിന് ആര്‍പ്പുവിളിയുമായി മകളും; സൗന്ദര്യയുടെ ചിത്രം വൈറല്‍

Home > Malayalam Movies > Malayalam Cinema News

By |

രജനീകാന്തിന്റെ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിന് ഏറ്റവുമധികം കാത്തിരിക്കുന്നത് രജനിയുടെ ആരാധകര്‍ മാത്രമല്ല, കുടുംബം കൂടിയാണ്. രജനിയുടെ മിക്ക ചിത്രങ്ങളും കുടുംബം ആദ്യ ദിവസം തന്നെ കാണുന്നത് വാര്‍ത്തകളില്‍ വരാറുണ്ട്. രജനിയുടെ മാസ് ആക്ഷന്‍ ചിത്രം ദര്‍ബാറിന്റെ റിലീസിനും ആ പതിവ് തെറ്റിയില്ല. അച്ഛന്റെ സിനിമയുടെ ആദ്യപ്രദര്‍ശനത്തിന് തീയേറ്ററില്‍ നിന്ന് ആര്‍പ്പു വിളിക്കുന്ന മകള്‍ സൗന്ദര്യയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

'ഇങ്ങനെയാണ് എന്റെ ദിവസം ആരംഭിച്ചത്' എന്ന കുറിപ്പോടെ ബാല്‍ക്കണിയില്‍ നിന്ന് കൈകള്‍ മുകളിലേക്കുയര്‍ത്തി ആര്‍പ്പുവിളിക്കുന്ന ചിത്രമാണ് സൗന്ദര്യ പങ്കുവച്ചത്. 'സൂപ്പര്‍സ്റ്റാര്‍' എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

രജനീകാന്തിന്റെ രണ്ടാമത്തെ മകളാണ് സൗന്ദര്യ രജനീകാന്ത്. ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി  2',  അനിമേഷന്‍ ചിത്രമായ 'കൊച്ചടൈയാന്‍' എന്നീ ചിത്രങ്ങളുടെ സംവിധായികയും നിരവധി ചിത്രങ്ങളുടെ ഗ്രാഫിക് ഡിസൈനറുമാണ് സൗന്ദര്യ.

രജനീകാന്തിന്റെ മൂത്ത മകള്‍ ഐശ്വര്യ ദര്‍ബാറിന്റെ റിലീസുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ചിത്രവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ദര്‍ബാറിന്റെ ടൈറ്റില്‍ പതിപ്പിച്ച ഹുഡ്ധരിച്ച രണ്ട് പേരുടെ ചിത്രമാണ് ഐശ്വര്യ പങ്കുവച്ചത്.

അതേസമയം, രജനീകാന്തും ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസും ആദ്യമായി ഒന്നിച്ച ദര്‍ബാറിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞു. ആദ്യദിനം ലോകമെമ്പാടും 7000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.  രജനീകാന്ത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

 

ആദ്യപ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഇടയില്‍ നിന്ന് ലഭിക്കുന്നത്. പ്രേക്ഷകരുടെ പ്രതികരണത്തിന്റെ വീഡിയോ താഴെ കാണാവുന്നതാണ്.

 

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Rajinikanth's daughter Soundharya celebrates Darbar FDFS

People looking for online information on DA, Darbar Tamil, Rajinikanth, Sound, Soundarya rajinikanth will find this news story useful.