പൃഥ്വിയോ ടൊവിനോയോ? ആരായിരിക്കും ആ കമാന്‍ഡോ? ആകാംക്ഷയുമായി ആരാധകര്‍

Home > Malayalam Movies > Malayalam Cinema News

By |

ഒരു വമ്പന്‍ സസ്‌പെന്‍സുമായാണ് ഇന്ന് പൃഥ്വിരാജും ടൊവീനോ തോമസും ഇന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഒരു പോസ്റ്റര്‍ ആണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്. ഒരു പ്ലോട്ട് വിശദമാക്കുന്ന പോസ്റ്ററില്‍ മറ്റു വിവരങ്ങള്‍ ഒന്നുമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് നാളെ രാവിലെ 10 മണി വരെ കാത്തിരിക്കാനാണ് നിര്‍ദേശം.

Prithviraj and Tovino shares a Suspence poster of upcoming

ഇന്ത്യന്‍ ചാര സംഘടനയായ റോയുടെ കിഴക്കന്‍ കമാന്‍ഡ് നിര്‍ണായ ദൗത്യത്തിനായി ഒരു സംഘത്തെ തെരഞ്ഞെടുക്കുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ഭീകര വിരുദ്ധ കമാന്‍ഡറാണ് ആ സംഘത്തെ നയിക്കുന്നത്. ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു കമാന്‍ഡോ സംഘം. ഡിജിറ്റല്‍ സാങ്കേതിക വിദ്യയും നവ സാറ്റലൈറ്റ് സംവിധാനങ്ങളുമില്ലാത്ത ആ കാലത്ത് നടന്ന ഒരു കമാന്‍ഡോ ഓപ്പറേഷന്റെ കഥയായിരിക്കും ചിത്രമെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാവുന്നത്.

ചിത്രത്തിന്റെ പേര് പോസ്റ്ററില്‍ പറയുന്നില്ലെങ്കിലും 1981 എന്നാണ് പോസ്റ്ററിന്റെ ടൈറ്റില്‍. 'ഇന്ത്യാസ് ഗ്രേറ്റസ്റ്റ് എപ്പിസോഡ് ഓഫ് എസ്പ്യനോജ്' എന്നാണ് പോസ്റ്ററിലെ ടാഗ് ലൈന്‍.

എന്നാല്‍ ചിത്രത്തിലെ നായകന്‍ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പൃഥ്വിരാജും ടൊവിനോ തോമസും ഒരേ സമയം ചിത്രം ഷെയര്‍ ചെയ്തതിനാല്‍ ഇവരില്‍ ആരെങ്കിലും ആയിരിക്കും നായകന്‍ എന്നാണ് പ്രേക്ഷകര്‍ കമന്റുകളിലൂടെ പ്രതികരിക്കുന്നത്. എന്നാല്‍ പൃഥ്വിരാജ് ചിത്രം നിര്‍മിക്കുകയും ടൊവിനോ നായകനായി എത്താനും സാധ്യതയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവര്‍ രണ്ടു പേരും ഒന്നിച്ച് അഭിനയിച്ചെന്നും വരാം.

ഇതിന് മുമ്പ് മേജര്‍ രവിയുടെ പിക്കറ്റ് 43 എന്ന ചിത്രത്തില്‍ പൃഥ്വിരാജ് പട്ടാളക്കാരനായി വേഷമിട്ടിട്ടുണ്ട്. സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്ത എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തില്‍ ടൊവീനോ തോമസും ആര്‍മി ഉദ്യോഗസ്ഥനായി സ്‌ക്രീനിലെത്തിയിട്ടുണ്ട്.

 

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

OTHER NEWS STORIES

Prithviraj and Tovino shares a Suspence poster of upcoming

People looking for online information on Prithviraj, Tovino Thomas will find this news story useful.