തന്റെ ലാളിത്യം കൊണ്ട് മലയാളികളെ അമ്പരപ്പിച്ച താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. സൗമ്യവും ലളിതവുമായ ജീവിതമാണ് പ്രണവിന്റേത്. ആരെയും ബുദ്ധിമുട്ടിക്കില്ല. ആരോടും ദേഷ്യപ്പെടില്ല. പ്രണവിന്റെ ലാളിത്യവും വിനയവും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇതിന് മുമ്പ് നിരവധി തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, ഒരു പുതിയ വീഡിയോ കൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തന്റെ പെട്ടി സ്വയം ചുമക്കുന്ന പ്രണവിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു പ്രണവ്. പെട്ടിയുടെ ചക്രം തകരാറിലായതിനാല്‍ ഡ്രൈവര്‍ക്ക് അത് കൊണ്ട് പോവാന്‍ ബുദ്ധിമുട്ടായി. ഇതോടെ പ്രണവ് പെട്ടി സ്വയം ചുമന്ന് നടക്കുകയായിരുന്നു.
പെട്ടി ഡ്രൈവര്‍ എടുത്തോളാമെന്ന് പറഞ്ഞെങ്കിലും അതിന് അനുവദിക്കാതെ പ്രണവ് തന്നെ ചുമക്കുകയായിരുന്നു. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൃദയത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് പ്രണവ് എയര്‍പോര്‍ട്ടിലെത്തിയതെന്ന് മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രണവ് മോഹന്‍ലാലിന്റെ മൂന്നാം ചിത്രമാണ് ഹൃദയം. പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി പ്രിയദര്ശന് നായികയായെത്തുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം മെരിലാന്‍ഡ് സിനിമാസ് ഹൃദയത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് തിരിച്ചെത്തുകയാണ്. മെരിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ഹൃദയം നിര്‍മിക്കുന്നത്. ഈ വര്‍ഷം ഓണത്തിന് ചിത്രം റിലീസ് ചെയ്യും.