ശ്രീനിക്കൊപ്പമുള്ള ബിഗ്‌ബോസിലെ പ്രണയ നിമിഷങ്ങളുമായി പേളി മാണി; 'ഏറ്റവും വൈകാരികം'

Home > Malayalam Movies > Malayalam Cinema News

By |

ലോകം പ്രണയദിനം ആഘോഷിക്കുകയാണ്. എന്നാല്‍ ഇതൊന്നുമറിയാതെ കലുഷിതമായിരിക്കുകയാണ് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍. എന്നാല്‍ ഈ വാലന്റൈന്‍സ് ഡേയില്‍ ബിഗ് ബോസില്‍ നിന്നുള്ള ഏറ്റവും പ്രണയാര്‍ദ്രമായ നിമിഷം പങ്കുവച്ചിരിക്കുകയാണ് ആദ്യ സീസണിലെ താരം പേളി മാണി.

ബിഗ് ബോസില്‍ ശ്രീനിഷുമായി പ്രണയം തുറന്ന് പറഞ്ഞ ശേഷമുള്ള ഏറ്റവും വൈകാരികമായ നിമിഷങ്ങളുടെ വീഡിയോ ആണ് പേളി ഈ പ്രണയ ദിനത്തില്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം രണ്ടര ലക്ഷം വ്യൂസ് ആണ് ഈ മനോഹര വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇരുവര്‍ക്കും സ്‌നേഹം ചൊരിഞ്ഞ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

'ഞങ്ങളുടെ ഏറ്റവും വൈകാരികമായ നിമിഷങ്ങള്‍ ഷെയര്‍ ചെയ്യുന്നു. ഞങ്ങള്‍ 100 ദിവസങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. പുറത്ത് എന്താണ് കാത്തിരിക്കുന്നതെന്ന് ഒരു ധാരണയുമില്ലാതെ. പുറത്തിറങ്ങിയാല്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷേ ദൈവം കരുണയുള്ളവനാണ്. ഞങ്ങള്‍ പുറത്തേക്കിറങ്ങിയത് കൂടുതല്‍ സ്‌നേഹത്തിലേക്കാണ്. കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കാണ്. കൂടുതല്‍ ആഘോഷത്തിലേക്കാണ്.' - പേളി വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

'ഞങ്ങളുടെ പ്രണയം തീര്‍ച്ചയായും സ്‌പെഷ്യല്‍ ആണ്. കാരണം ഞങ്ങള്‍ക്ക് എപ്പോഴും പിന്നിലേക്ക് പോയി വീണ്ടും വീണ്ടും ഞങ്ങളൊന്നിച്ചുള്ള സ്‌പെഷ്യല്‍ മൊമെന്റുകള്‍ കാണാം. എല്ലാം ദൈവനിശ്ചയമാണ്', പേളി എഴുതുന്നു.

പേളിയുടെ പോസ്റ്റിന് കമന്റുമായി ഉടന്‍ ശ്രീനിഷും എത്തി. 'മിസ് യൂ ചുരുളമ്മേ... ഉടനെ കാണാം.. ഏറ്റവും സ്‌നേഹം' - എന്നാണ് ശ്രീനിഷ് മറുപടി നല്‍കിയത്.

ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്നു പേളി മാണിയും ശ്രീനിഷും. പരിപാടിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ബിഗ് ബോസിന് പുറത്തെത്തിയ ശേഷം ഇരുവരും തമ്മില്‍ വിവാഹിതരാവുകയും ചെയ്തു.

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Pearle Maaney shares Emotional Moments with Srinish in BigBoss

People looking for online information on Pearle Maaney will find this news story useful.