'ചില ചെറുക്കന്മാര്‍ വന്ന് തോളില്‍ കൈ വെക്കും'; അതിരുകടന്ന സ്‌നേഹപ്രകടനങ്ങളെക്കുറിച്ച് നമിത

Home > Malayalam Movies > Malayalam Cinema News

By |

സിനിമ താരങ്ങള്‍ക്കൊപ്പം ഫോട്ടോയും സെല്‍ഫിയും എടുക്കുന്നത് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ താരങ്ങളും സമയം കണ്ടെത്താറുണ്ട്. അത്തരത്തില്‍ ആരാധകരുടെ സ്‌നേഹത്തില്‍ സന്തോഷിക്കുന്ന നടിയാണ് നമിത പ്രമോദും. എന്നാല്‍ ചില ആരാധകരുടെ അതിരു കടന്ന സ്‌നേഹപ്രകടനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നമിത ഇപ്പോള്‍. ചിലര്‍ വന്ന് തോളില്‍ കൈ വെക്കാന്‍ ശ്രമിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അത്തരം പെരുമാറ്റം അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് നമിതാ പ്രമോദ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

'ചേച്ചിമാരൊക്കെ ഭയങ്കര സ്‌നേഹത്തോടെ അടുത്ത് വന്ന് ഫോട്ടോ എടുക്കും. ചേട്ടന്മാരും കുഞ്ഞിപ്പിള്ളേരും വന്ന് ഫോട്ടോ എടുക്കും. പക്ഷേ ചില ചെറുക്കന്മാര്‍  വന്ന് നമ്മുടെ തോളിലൊക്കെ കൈ വെക്കാന്‍ നോക്കും. അതെനിക്ക് ഇഷ്ടമല്ല. നമ്മളെ പരിചയമില്ലാത്തവരായിരിക്കും അവര്‍. അതെനിക്ക് അസ്വസ്ഥതയുണ്ടാക്കും.' - താരം പറയുന്നു.

ചില തിരക്കേറിയ സ്ഥലങ്ങളില്‍ പോവുമ്പോള്‍ പര്‍ദ്ദ ധരിക്കാറുണ്ടെന്നും. എന്നാല്‍ തിരിച്ചറിയപ്പെടുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നമിത പറഞ്ഞു. പര്‍ദ്ദയില്‍ പോലും ചിലര്‍ കണ്ണ് കണ്ട് തിരിച്ചറിഞ്ഞ അനുഭവവും താരം പങ്കുവച്ചു.

തന്റെ പുതിയ ചിത്രമായ അല്‍ മല്ലുവിന്റെ വിശേഷങ്ങളും നമിത പങ്കുവച്ചു. പേര് കേട്ടപ്പോ പലരും ഇതൊരു കോമഡി ചിത്രമാണെന്ന് ചോദിച്ചെങ്കിലും ഇതൊരു സാമൂഹ്യ പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന ചിത്രമാണെന്ന് നമിത വ്യക്തമാക്കി. ബോബന്‍ മാത്യു ആണ് ചിത്രത്തിന്റെ സംവിധായകന്‍. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ, ഒരു നായിക കേന്ദ്രീകൃത ചിത്രമാണ്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍ മജീദാണ് ചിത്രം നിര്‍മിക്കുന്നത്.

 

ഇന്റര്‍വ്യു വീഡിയോ കാണാം:

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Namitha Pramod shares uncomfortable moments with fans

People looking for online information on Namitha Pramod will find this news story useful.