ധോനിയെക്കൊണ്ട് പാനി പൂരി ഉണ്ടാക്കിച്ച് ആര്‍.പി സിംഗ്; മാലിദ്വീപില്‍ നിന്ന് വൈറല്‍ വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

ക്യാപ്റ്റന്‍ കൂള്‍ എന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോനിയെ ആരാധകര്‍ വിളിക്കാറ്. ചുമ്മാ ഉള്ള വിളിയല്ല അത്, എവിടെയും എപ്പോഴും കൂള്‍ ആയാണ് ധോനിയെ കാണാനാവുക. ധോനിയുടെ പുതിയ കൂള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ആര്‍.പി സിംഗിനും പിയൂഷ് ചൗളയ്ക്കും ഒരു തട്ടുകടയില്‍ നിന്ന് പാനി പൂരി ഉണ്ടാക്കി നല്‍കുന്ന ധോനിയുടെ വീഡിയോ ആണ് ട്വിറ്ററില്‍ ഹിറ്റ് ആയിരിക്കുന്നത്. മാലിദ്വീപില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത് ധോനിയുടെ അരാധകരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ്.

പാനി പൂരി കൗണ്ടറില്‍ നിന്ന് പൂരി എടുത്ത് നിറച്ച്, പാനി ഒഴിച്ച് ആര്‍.പി സിംഗിന് കൈമാറുന്ന ധോനിയെ ആണ് വീഡിയോയില്‍ കാണുന്നത്. സ്‌പെഷ്യല്‍ പാനി പൂരിക്ക് ആര്‍.പി സിംഗ് നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, ധോനിയുടെ റിട്ടയര്‍മെന്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കൂടുതലായി പുറത്ത് വരുന്നുണ്ട്. നിലവില്‍ ഒരു മത്സരങ്ങളിലും ധോനി കളിക്കുന്നില്ല. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും ധോനി കളിക്കുമോ എന്ന് ഉറപ്പില്ല. ഇതോടെയാണ് താരത്തിന്റെ വിരമിക്കല്‍ വാര്‍ത്ത ശക്തമായത്.

 

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : MS dhoni

RELATED LINKS

M.S Dhoni made Pani Puri for RP Singh: Viral Video

People looking for online information on MS dhoni will find this news story useful.