മോഹന്‍ലാല്‍ ചോദിക്കുന്നു, ഒരു ലക്ഷം രൂപ സമ്മാനം വേണോ?; മത്സരവുമായി ബിഗ് ബ്രദര്‍ ടീം

Home > Malayalam Movies > Malayalam Cinema News

By |

മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രം 'ബിഗ് ബ്രദര്‍' ജനുവരി 16ന് തീയേറ്ററുകളിലെത്തുകയാണ്. അതിനിടെ പ്രേക്ഷകര്‍ക്കായി ആകര്‍ഷകമായ മത്സരം ഒരുക്കിയിരിക്കുകയാണ് ബിഗ് ബ്രദര്‍ ടീം. ബിഗ് ബ്രദര്‍ സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന മത്സരത്തില്‍ ഒരു ലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. മുതിര്‍ന്ന സഹോദരനൊപ്പമുള്ള പാട്ടോ ഡാന്‍സോ പോലെയുള്ള വീഡിയോ പകര്‍ത്തി ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒരു മിനിറ്റല്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക.

മത്സരത്തിന്റെ നിബന്ധനകള്‍ വ്യക്തമാക്കി മോഹന്‍ലാല്‍ തന്നെ വീഡിയോ പങ്കു വച്ചിട്ടുണ്ട്. താഴെ പറയുന്നവയാണ് മത്സരിക്കാനുള്ള നിബന്ധനകള്‍.

 

* നിങ്ങളുടെ വീഡിയോ Big Brother Movie ഫേസ്ബുക് പേജിലേക്ക് സന്ദേശമായി അയക്കുന്നതിനൊപ്പം നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും നിര്‍ബന്ധമായും കൂടെ ചേര്‍ക്കുക . വീഡിയോകള്‍ Big Brother Movie ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ പബ്ലിഷ് ചെയ്യുന്നതായിരിക്കും.

* വീഡിയോയുടെ ദൈര്‍ഘ്യം 60 സെക്കന്‍ഡ്സില്‍ താഴെ ആയിരിക്കണം

* വീഡിയോകള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 25 , 10 am.

* ഏറ്റവും കൂടുതല്‍ വ്യൂവേഴ്‌സ് കിട്ടുന്ന വീഡിയോ സമ്മാനര്‍ഹമായി തിരഞ്ഞെടുക്കുന്നതായിരിക്കും.

* തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോക്ക് ഒരു ലക്ഷം രൂപ സമ്മാനത്തുക ലഭിക്കുന്നതാണ്.

* ജനുവരി 30 വരെ ലഭിക്കുന്ന മൊത്തം വ്യൂസ് കണക്കിലെടത്തായിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത്.

* വിജയിയെ ജനുവരി 31 നു പ്രഖ്യാപിക്കുന്നതാണ്.

ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍ മുടക്കില്‍ എസ്. ടാക്കീസ്, ഷാ മാന്‍ ഇന്റര്‍നാഷനല്‍ എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ദിഖ്, ജെന്‍സോ ജോസും, വൈശാഖ രാജന്‍. ഫിലിപ്പോസ് കെ. ജോസ്, മനു മാളികയ്ക്കല്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

റെജീന കസാന്‍ഡ്ര, മിര്‍ണ മേനോന്‍, അര്‍ബാസ് ഖാന്‍, ഹണി റോസ്, ടിനി ടോം, ദേവന്‍, ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Mohanlal's Big Brother team conduct a Contest worth 1 Lakh Rupees

People looking for online information on Big Brother, Mohanlal, Siddique will find this news story useful.