മോഹന്‍ലാലിന്റെ ആ മാസ് ഡയലോഗ് വീണ്ടും; ബിഗ് ബ്രദറിന്റെ രണ്ടാം ട്രൈലര്‍ പുറത്ത്

Home > Malayalam Movies > Malayalam Cinema News

By |

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേട്ടി ബിസിനസ്', ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാല്‍ പറഞ്ഞ ഈ മാസ് ഡയലോഗ് ഇപ്പോഴും മലയാളിയുടെ മനസിലുണ്ട്. ഈ അടുത്തിടെ ഇറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വിക്രമാദിത്യനില്‍ പോലും ആ ഡയലോഗ് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആ ഡയലോഗ് തന്നെ പ്രമേയമാക്കിയാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ രണ്ടാം ട്രൈലര്‍ പുറത്ത് വന്നിരിക്കുന്നത്.

ലൂസിഫറിലേത് പോലെ നിഗൂഢമായ ഭൂതകാലമുള്ള ഒരു ഡോണിന്റെ കഥയാണ് ബിഗ് ബ്രദര്‍ എന്ന ആദ്യ ട്രൈലറിലെ സൂചനകള്‍ ശരി വെക്കുന്നതാണ് പുതിയ ട്രൈലറും. കുടുംബത്തോടൊപ്പം സന്തോഷപൂര്‍വം കഴിഞ്ഞിരുന്ന നായകന്റെ ജീവിതത്തിലേക്ക് ദുരന്തങ്ങള്‍  കടന്ന് വരുന്നു. ഇതോടെ പഴയ ജീവിതത്തിലേക്ക് തിരിച്ച് പോവാന്‍ നായകന്‍ നിര്‍ബന്ധിതനാവുമ്പോഴുള്ള സംഭവങ്ങളാണ് ചിത്രം എന്നാണ് ട്രൈലര്‍ നല്‍കുന്ന സൂചന.

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേട്ടി ബിസിനസ്' എന്നാണ് ട്രൈലറിന്റെ മൊത്തം ടാഗ് ലൈനായി ഉപയോഗിച്ചിരിക്കുന്നത്.  ആദ്യ ട്രൈലര്‍ ഒരു പക്കാ ക്രൈം സ്റ്റോറിയുടെ സൂചനയാണ് നല്‍കിയതെങ്കില്‍ പുതിയ ട്രൈലറില്‍ കുറച്ച് കൂടെ കുടുംബ രംഗങ്ങളും പാട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ മൊത്തം ഔട്ട് ലുക്ക് തരുന്നതാണ് പുതിയ ട്രൈലര്‍.

റിലീസ് ചെയ്ത് ഇരുപത്തി നാല് മണിക്കൂറുകള്‍ക്കകം എട്ട് ലക്ഷത്തിലധികം വ്യൂസ് നേടി രണ്ടാം ട്രൈലറും ട്രെന്‍ഡ് ചെയ്യുന്നുണ്ട്.  മുമ്പ് പുറത്തിറങ്ങിയ കാരക്ടര്‍ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണം ലഭിച്ചിരുന്നു. ജനുവരി 16ന് ചിത്രം റിലീസിനെത്തും.

ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍ മുടക്കില്‍ എസ്. ടാക്കീസ്, ഷാ മാന്‍ ഇന്റര്‍നാഷനല്‍ എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ദിഖ്, ജെന്‍സോ ജോസും, വൈശാഖ രാജന്‍. ഫിലിപ്പോസ് കെ. ജോസ്, മനു മാളികയ്ക്കല്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

റെജീന കസാന്‍ഡ്ര, മിര്‍ണ മേനോന്‍, അര്‍ബാസ് ഖാന്‍, ഹണി റോസ്, ടിനി ടോം, ദേവന്‍, ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

മോഹന്‍ലാലിന്റെ ആ മാസ് ഡയലോഗ് വീണ്ടും; ബിഗ് ബ്രദറിന്റെ രണ്ടാം ട്രൈലര്‍ പുറത്ത് VIDEO

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Mohanlal and Siddiq's Big Brother second trailer released

People looking for online information on Big Brother, Honey Rose, Mohanlal, Siddique will find this news story useful.