വിജയ് സേതുപതി മിന്നല്‍ മുരളിയിലുണ്ടോ?; സംവിധായകന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

Home > Malayalam Movies > Malayalam Cinema News

By |

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'മിന്നല്‍ മുരളി'യുടെ ഷൂട്ടിംഗ് വയനാട്ടില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനിടയില്‍ സംവിധായകന്‍ ബേസില്‍ ജോസഫ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രം ആരാധകരില്‍ ആവേശമുയര്‍ത്തുന്ന ഒരു സംശയം ഉയര്‍ത്തിയിരിക്കുകയാണ്.

വിജയ് സേതുപതിക്കൊപ്പമുള്ള സെല്‍ഫിയാണ് ബേസില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ഈ ചിത്രം പങ്കുവച്ചതോടെ ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ ഇക്കാര്യത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

ക്യാപ്ഷന്‍  ഒന്നുമില്ലാതെ ഒരു ഹൃദയ ചിഹ്നം മാത്രം ഇട്ടാണ് ബേസില്‍ ചിത്രം പങ്കുവച്ചത്. ചിത്രത്തിന് കീഴില്‍ സംശയങ്ങള്‍ ഉന്നയിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ടൊവീനോയുടെ ഒരു വ്യത്യസ്ത വേഷമായിരിക്കും മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ടൊവീനോയും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നല്‍  മുരളി.

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍, അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് തിരക്കഥ. സമീര്‍ താഹിര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കും. അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, പി. ബാലചന്ദ്രന്‍, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്‌നേഹ ബാബു, മാസ്റ്റര്‍ വസീത് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തുന്നു.

 

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

RELATED LINKS

Minnal Murali director Basil Joseph's selfy with Vijay Sethupathi

People looking for online information on Basil Joseph, Vijay Sethupathi will find this news story useful.