അന്ന് വിഷാദത്തോടെ കയറിയ പടികളില്‍ ഇന്ന് പുഞ്ചിരിയോടെ സ്‌റ്റൈലിഷ് മഞ്ജു വാര്യര്‍ - വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

പ്രണയവര്‍ണങ്ങളിലെ മഞ്ജു വാര്യരുടെ ആരതിയെ ഓര്‍മയില്ലാത്ത മലയാളികള്‍ കുറവായിരിക്കും. ചിത്രത്തിലെ 'ആരോ.. വിരല്‍ മീട്ടി' എന്ന് തുടങ്ങുന്ന ഗാനവും മലയാളികള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒന്നാണ്. ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ഓര്‍മകളുമായി വീണ്ടുമെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. 'ആരോ വിരല്‍ മീട്ടി' എന്ന പാട്ടില്‍ മഞ്ജു നടന്ന് കയറുന്ന ഹോസ്റ്റല്‍ പടികളില്‍ ഒരിക്കല്‍ കൂടി എത്തിയിരിക്കുകയാണ് താരം. വീണ്ടും ആ പടികളില്‍ കയറുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍.

ചതുര്‍മുഖം എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് മഞ്ജു അതേ വീട്ടിലേക്ക് വീണ്ടുമെത്തിയിരിക്കുന്നത്. പ്രണയവര്‍ണങ്ങളിലെ രംഗങ്ങളും ഇപ്പോഴത്തെ ലുക്കും ഇടകലര്‍ത്തി എഡിറ്റ് ചെയ്ത വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ പടികള്‍ക്കും പശ്ചാത്തലത്തിനും 22 വര്‍ഷങ്ങള്‍ക്കിപ്പുറവും മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ മഞ്ജു വാര്യരുടെ മാറ്റം ശ്രദ്ധേയമാണ്. പഴയ നീളന്‍മുടിയുള്ള മഞ്ജുവില്‍ നിന്ന് മുടി മുറിച്ച് സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഇപ്പോഴത്തെ മഞ്ജുവിലേക്കുള്ള മാറ്റം വീഡിയോയില്‍ കാണാം.

1998-ലാണ് പ്രണയവര്‍ണങ്ങള്‍ റിലീസ് ചെയ്തത്. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ദിവ്യ ഉണ്ണി, ബിജു മേനോന്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം സിബി മലയില്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ വിദ്യാസാഗറിന്റെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്.

അതേസമയം, മഞ്ജുവിന്റെ പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സണ്ണി വെയ്ന്‍ ആണ് ചിത്രത്തില്‍ നായകന്‍. രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് ചതുര്‍മുഖം സംവിധാനം ചെയ്യുന്നത്. ജിസ്‌ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

 

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Manju Warrier shares a Memory of Pranavarnangal

People looking for online information on Manju Warrier will find this news story useful.