രജനികാന്തിന്റെ തലൈവര്‍ 168-ല്‍ ഭാഗമാവുമോ? വ്യക്തമാക്കി മഞ്ജു വാര്യര്‍

Home > Malayalam Movies > Malayalam Cinema News

By |

അസുരനിലൂടെ തമിഴ് അരങ്ങേറ്റം നടത്തി തമിഴ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍. അഭിനയത്തിലൂടെ എന്നെ ആരെങ്കലും ഞെട്ടിച്ചിട്ടുണ്ടെങ്കില്‍ അത് മഞ്ജു വാര്യര്‍ ആണെന്നാണ് ചിത്രത്തിലെ നായകന്‍ ധനുഷ് പറഞ്ഞത്.

Manju Warrier part of Rajini's Thalaivar 168; she clarifies

അസുരന്റെ വിജയത്തോടെ രജനീകാന്തിന്റെ പുതിയ ചിത്രം തലൈവര്‍ 168-ല്‍ മഞ്ജു നായികയാവുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിത്രത്തില്‍ ശക്തമായ ഒരു റോളില്‍ മഞ്ജു എത്തുമെന്നായിരുന്നു റിപ്പോട്ടുകള്‍. എന്നാല്‍ ആ വാര്‍ത്തയില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ബിഹൈന്‍ഡ്‌വുഡ്‌സ് ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് ചടങ്ങിലാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്.

തലൈവര്‍ 168-ല്‍ അഭിനയിക്കുമോ എന്ന് അവതാരിക ചോദിച്ചപ്പോള്‍ അത് വെറും റൂമര്‍ ആണ് എന്നാണ് മഞ്ജു പ്രതികരിച്ചത്. 'ഞാനും ആ വാര്‍ത്ത കേട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരും ഔദ്യോഗികമായി എന്നെ സമീപിച്ചിട്ടില്ല. അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല'- എന്നാണ് മഞ്ജു പറഞ്ഞത്.

അതേസമയം, തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര തലൈവര്‍ 168-ല്‍ പ്രധാന വേഷത്തിലെത്തുമെന്ന് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇതോടെ ചന്ദ്രമുഖിക്കും ദര്‍ബാറിനും ശേഷം രജനിയും നയന്‍താരയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാവും തലൈവര്‍ 168. ശിവ ആണ് ചിത്രം സംവിധാനം  ചെയ്യുന്നത്.

രജനികാന്തിന്റെ തലൈവര്‍ 168-ല്‍ ഭാഗമാവുമോ? വ്യക്തമാക്കി മഞ്ജു വാര്യര്‍ VIDEO

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

OTHER NEWS STORIES

Manju Warrier part of Rajini's Thalaivar 168; she clarifies

People looking for online information on Manju Warrier, Thalaivar 168 will find this news story useful.