ടൊവിനോയുടെ 'ഫോറന്‍സിക്കി'ല്‍ ഐ.പി.എസുകാരിയായി മംമ്ത മോഹന്‍ദാസ്; കാരക്ടര്‍ പോസ്റ്റര്‍

Home > Malayalam Movies > Malayalam Cinema News

By |

ടൊവിനോ തോമസ് ചിത്രം 'ഫോറന്‍സിക്കി'ലെ മംമ്ത മോഹന്‍ദാസിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. റിഥിക സേവ്യര്‍ ഐ.പി.എസ് എന്ന പൊലീസ് ഓഫിസറായിട്ടാണ് മംമ്ത ചിത്രത്തിലെത്തുന്നത്. ഇതാദ്യമായാണ് മംമ്തയും ടൊവിനോ തോമസും ഒരുമിച്ച് അഭിനയിക്കുന്നത്.

എടക്കാട് ബറ്റാലിയനിലെ പട്ടാളക്കാരനും കല്‍ക്കിയിലെ പൊലീസുകാരനും ശേഷം, ടൊവിനോ തോമസ് ഒരു ഫോറന്‍സിക് സര്‍ജനായി എത്തുന്ന ചിത്രമാണ് 'ഫോറന്‍സിക്'. സാമുവല്‍  പോള്‍ കാട്ടൂര്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതും.

'ഒരു കുറ്റത്തിന്റെ ശാസ്ത്രം' എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്.

നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ സംയുക്ത സംരംഭമായ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ജെയ്ക്‌സ് ബിജോയ് സംഗീതനം നല്‍കും.

ടൊവിനോ തോമസിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസായിരിക്കും ഫോറന്‍സിക്. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്ത എടക്കാട് ബറ്റാലിയന്‍ 06 ആണ് ടൊവിനോയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Mamtha Mohandas character poster in Forensic released.

People looking for online information on Mamta Mohandas, Tovino Thomas will find this news story useful.